മന്ത്രിമാര്‍ കുതിരാന്‍ തുരങ്കത്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നു, ഫയല്‍ ചിത്രം 
Kerala

കുതിരാന്‍ തുരങ്കപാത ഓഗസ്റ്റ് ഒന്നിന് തുറക്കുമെന്ന് മുഖ്യമന്ത്രി

നിര്‍മ്മാണം പുരോഗമിക്കുന്ന ദേശീയപാതയിലെ കുതിരാന്‍ തുരങ്കപാത ഓഗസ്റ്റ് ഒന്നിന് തുറക്കും

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: നിര്‍മ്മാണം പുരോഗമിക്കുന്ന ദേശീയപാതയിലെ കുതിരാന്‍ തുരങ്കപാത ഓഗസ്റ്റ് ഒന്നിന് തുറക്കും. ഓഗസ്റ്റിന് ഒന്നിന് ഒരു ടണല്‍ ഗതാഗതത്തിന് തുറന്നുകൊടുക്കാനുള്ള സൗകര്യമൊരുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. തുരങ്ക നിര്‍മ്മാണത്തിന്റെ പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

എല്ലാ പ്രവൃത്തികളും അതിനുമുന്നേ പൂര്‍ത്തീകരിക്കണം. ബന്ധപ്പെട്ട അനുമതികളും നേടണം. മണ്‍സൂണ്‍ കാലമാണെങ്കിലും പ്രവര്‍ത്തനം തടസ്സമില്ലാതെ മുന്നോട്ടുപോകാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.മന്ത്രിമാരായ കെ. രാധാകൃഷ്ണന്‍, കെ.രാജന്‍, പി.എ. മുഹമ്മദ് റിയാസ്, പ്രൊഫ. ആര്‍. ബിന്ദു, പി.ഡബ്ല്യൂ.ഡി. സെക്രട്ടറി ആനന്ദ് സിംഗ്, ദേശീയപാതാ അതോറിറ്റി അധികൃതര്‍, നിര്‍മ്മാണ കമ്പനി അധികൃതര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്- 18; 'നാവിക്' പരമ്പരയിലെ 'എൻവിഎസ്- 03' ഭ്രമണപഥത്തിൽ

സെന്‍സസ്: വീടുകള്‍ തോറുമുള്ള ജനസംഖ്യാ കണക്കെടുപ്പ് ജനുവരി 25 മുതല്‍, 13 പുതിയ ചോദ്യങ്ങള്‍, വിശദാംശങ്ങള്‍

കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്- 18; നാളെ മുതൽ ഇരുട്ടിലാകുമോ?: ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ഫോണിൽ ചാറ്റ് ചെയ്തത് ഭർത്താവ് ചോദ്യം ചെയ്തു; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു

രണ്ടാം വിവാഹം കഴിഞ്ഞ് പതിനൊന്നാം ദിവസം യുവതി തൂങ്ങിമരിച്ച നിലയില്‍