kuttikkanam 
Kerala

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

തട്ടത്തിക്കാനത്താണ് അപകടം

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: കുട്ടിക്കാനത്തിനു സമീപം തട്ടത്തിക്കാനത്ത് കയത്തിൽ വീണ് വിനോദ സഞ്ചാരി മരിച്ചു. ഹരിപ്പാട് സ്വദേശി മഹേഷ് (45) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്. സുഹൃത്തിനൊപ്പം കയത്തിൽ കുളിക്കാനിറങ്ങിയപ്പോൾ മഹേഷ് വെള്ളത്തിൽ വീഴുകയായിരുന്നു.

സംഭവം ശ്രദ്ധയിൽപ്പെട്ട ഉടനെ സമീപവാസികൾ അ​ഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി മഹേഷിനെ പുറത്തെടുത്തു പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.

അതിനിടെ അപകടം നടന്നയുടനെ മഹേഷിനൊപ്പമുണ്ടായിരുന്ന യുവാവ് വാഹനവുമായി കടന്നു കളഞ്ഞതായി പൊലീസിനു വിവരം കിട്ടിയിട്ടുണ്ട്. മഹേഷും സുഹൃത്തും സമീപത്തുള്ള ഒരു ഹോം സ്റ്റേയിലാണ് താമസിച്ചിരുന്നത്. ഇവിടെ നിന്നാണ് മരിച്ചയാളുടെ പേര് പൊലീസിനു കിട്ടിയത്.

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കടന്നു കളഞ്ഞതിനാൽ മഹേഷിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസിനു ലഭിച്ചിട്ടില്ല. നിലവിൽ പീരുമേട് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നു. മരിച്ച മഹേഷിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പീരുമേട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.

A tourist died after falling off a kayak at Thattathikanam near kuttikkanam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മസാല ബോണ്ടില്‍ ഇഡിക്ക് ആശ്വാസം; സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്‌റ്റേ

ഗുരുവായൂരില്‍ ഡിസംബര്‍ മാസത്തെ ഭണ്ഡാര വരവ് 6.53 കോടി

വെള്ളം കിട്ടാതെ പാകിസ്ഥാന്‍ വലയും; ഇന്ത്യക്ക് പിന്നാലെ അഫ്ഗാനും; കുനാര്‍ നദിയില്‍ വരുന്നു പുതിയ ഡാം

കണ്ണൂര്‍ 'വാരിയേഴ്‌സ്'! സൂപ്പര്‍ ലീഗ് കേരളയില്‍ തൃശൂര്‍ മാജിക്ക് എഫ്‌സിയെ വീഴ്ത്തി കിരീടം

കാമുകിക്ക് 'ഫ്‌ളൈയിങ് കിസ്'! അതിവേഗ അര്‍ധ സെഞ്ച്വറിയില്‍ രണ്ടാമന്‍; നേട്ടം പ്രിയപ്പെട്ടവള്‍ക്ക് സമര്‍പ്പിച്ച് ഹര്‍ദ്ദിക്

SCROLL FOR NEXT