കുട്ടിമാത്തന്‍ കാണി  
Kerala

'ആരോഗ്യപ്പച്ച'യെ ലോകത്തിന് പരിചയപ്പെടുത്തി; കുട്ടിമാത്തന്‍ കാണി അന്തരിച്ചു

തിരുവനന്തപുരം കോട്ടൂര്‍ ഉള്‍വനത്തിലായിരുന്നു താമസം.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആരോഗ്യപ്പച്ചയെ ലോകത്തെ പരിചയപ്പെടുത്തിയ കുട്ടിമാത്തന്‍ കാണി അന്തരിച്ചു. 70 വയസ്സായിരുന്നു. തിരുവനന്തപുരം കോട്ടൂര്‍ ഉള്‍വനത്തിലായിരുന്നു താമസം. ഏറെ നാളായി അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു.

അഗസ്ത്യമലയുടെ താഴ്വാരത്തുള്ള കാണിക്കാര്‍ എന്ന ആദിവാസി സമൂഹത്തിന്റെ സഹായത്തോടെയാണ് 1987ല്‍ ആരോഗ്യപ്പച്ചയെന്ന (ട്രൈക്കോപ്പസ് സൈലാനിക്കസ് ട്രാവന്‍കൂറിക്കസ്) അത്ഭുത സസ്യത്തിന്റെ ഔഷധഗുണം ഗവേഷകര്‍ കണ്ടെത്തിയത്. കോട്ടൂര്‍ ചോനാംപാറ വനമേഖലയിലെ കുട്ടി മാത്തന്‍ കാണിയും മല്ലന്‍ കാണിയുമാണ് ചാത്തന്‍ കളഞ്ഞയെന്ന് വിളിച്ചിരുന്ന ചെടിയെ ഗവേഷകര്‍ക്ക് കാട്ടിക്കൊടുത്തത്. അഗസ്ത്യാര്‍കൂട മലനിരയിലെ ഈ ആരോഗ്യപ്പച്ചയ്ക്ക് രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കാനാകൂമെന്ന് വിവിധ പഠനങ്ങളില്‍ കണ്ടെത്തി.

മിറക്കിള്‍ ഹെര്‍ബ്ബ് (അത്ഭുതസസ്യം) എന്ന പ്രൈംസ്റ്റോറി നല്കിയ 'ടൈം മാഗസി'ന്റെ കവര്‍ പേജില്‍ പോലും നിറഞ്ഞുനിന്ന കുട്ടിമാത്തന്‍ കാണി ആദിവാസികളില്‍ നിന്ന് ആദ്യമായി ഭൗമ ഉച്ചകോടിയില്‍ പങ്കെടുത്തയാള്‍ കൂടിയാണ്.

Kuttimatthan Kani passed away

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വോട്ടെടുപ്പ് തീയതി ഇന്നറിയാം; തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം വൈകീട്ട് നാലിന്

'ആ സിനിമയിലെ ഫഹദിന്റെ അഭിനയം കണ്ടപ്പോൾ വല്ലാത്ത ദേഷ്യം തോന്നി; സമ്മതിക്കണം അദ്ദേഹത്തെ'- വിഡിയോ

കിരീടത്തിലേക്ക് അടുത്ത് ഗണ്ണേഴ്‌സ്; സിറ്റിക്ക് സമനിലക്കുരുക്ക്

ട്രാഫിക്ക് നിയമലംഘനങ്ങള്‍ക്ക് 'പൊതുമാപ്പ്', പിഴയില്‍ 50 ശതമാനം ഇളവ്

19-ാം വയസിലെ കല്യാണം ജോത്സ്യന്‍ പറഞ്ഞതിനാല്‍; ഒരുപാട് സ്‌നേഹം കിട്ടിയപ്പോള്‍ വീണുപോയി, ആ ട്രോമ ഇപ്പോഴുമുണ്ട്: അമൃത സുരേഷ്

SCROLL FOR NEXT