പ്രതീകാത്മക ചിത്രം 
Kerala

അമിത അളവില്‍ ഗുളിക ഉള്ളില്‍ ചെന്ന നിലയില്‍ ആശുപത്രിയില്‍;  യുവതി മരിച്ചു

മരുന്ന് ഉളളിലെത്തിയതിനെത്തുടര്‍ന്ന് അവശയായ യുവതി സ്വകാര്യ ആശുപത്രിയിലെത്തി വിവരം പറയുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്:  അമിത അളവില്‍ ഗുളിക ഉള്ളില്‍ ചെന്ന നിലയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതി മരിച്ചു. എളേടത്ത് പൊയിലില്‍ ബാലകൃഷ്ണന്റെ മകള്‍ അശ്വതിയാണ് (29) മരിച്ചത്. 

മരുന്ന് ഉളളിലെത്തിയതിനെത്തുടര്‍ന്ന് അവശയായ യുവതി സ്വകാര്യ ആശുപത്രിയിലെത്തി വിവരം പറയുകയായിരുന്നു. ഉടന്‍ തന്നെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. 

മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. 
കോഴിക്കോട് സ്വകാര്യ സ്ഥാപനത്തിലാണ് യുവതി ജോലി ചെയ്തിരുന്നത്. അശ്വതിയുടെ മരണത്തില്‍ സംശയങ്ങള്‍ പ്രകടിപ്പിച്ച് പിതാവ് പൊലീസില്‍ പരാതി നല്‍കി. അഖിലേഷാണ് അശ്വതിയുടെ ഭര്‍ത്താവ്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

അടിയന്തര സാഹചര്യം: ചൈനയിലേക്ക് പുറപ്പെട്ട എണ്ണക്കപ്പല്‍ ഇന്ത്യയിലെത്തും, തന്ത്രപരമായ നീക്കം

'ക്രെഡിറ്റ് അവസാനിക്കുന്നതിനു മുൻപ് സീറ്റ് വിട്ടുപോകരുത്'; 'ധുരന്ധർ 2' കാണാൻ പോകുന്നവരോട് സംവിധായകൻ

7,500mAh ബാറ്ററി, മൂന്ന് കളര്‍ ഓപ്ഷന്‍; വണ്‍പ്ലസിന്റെ പുതിയ ഫോണ്‍ ലോഞ്ച് മാര്‍ച്ച് 24ന്, അറിയാം ഫീച്ചറുകള്‍

ഉറക്കമില്ലായ്മ അലട്ടുന്നുണ്ടോ?

SCROLL FOR NEXT