പ്രതീകാത്മക ചിത്രം 
Kerala

ജോലി വാഗ്ദാനം ചെയ്ത് നൂറിലധികം പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി; ദമ്പതികള്‍ക്ക് എതിരെ നാല് ജില്ലകളില്‍ കേസ്

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ദമ്പതികള്‍ ലക്ഷങ്ങള്‍ തട്ടിയതായി പരാതി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ദമ്പതികള്‍ ലക്ഷങ്ങള്‍ തട്ടിയതായി പരാതി. തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശികളായ ഷീന, ഭര്‍ത്താവ് ശരത് എന്നിവര്‍ക്കെതിരെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരാതി രജിസ്റ്റര്‍ ചെയ്തത്.

സൗദി അറേബ്യയയിലെ കുബൂസ് കമ്പനിയിലേക്ക് വിസ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് തിരുവനന്തപുരം, കൊല്ലം, ഇടുക്കി, മലപ്പുറം ജില്ലകളിലെ നൂറോളം പേരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നാണ് പരാതി. പണം വാങ്ങി കുറച്ചുനാള്‍ ആശയവിനിമയം നടത്തി. പിന്നീട് ഫോണ്‍ എടുക്കുകയോ പ്രതികരിക്കുകയോ ചെയ്യാറില്ലെന്ന് പരാതിക്കാര്‍ പറയുന്നു.

ഓരോരുത്തരോടും 60,000 രൂപയാണ് വിസക്ക് പറഞ്ഞുറപ്പിച്ചത്. പലരും 40,000 രൂപ വരെ ഷീനയുടെ അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തു. പണം കൊടുത്ത് 45 ദിവസത്തിനകം വിസ നല്‍കാമെന്നായിരുന്നു വാഗ്ദാനം. ശരത് മുമ്പും ഇത്തരം തട്ടിപ്പ് നടത്തിയിരുന്നതായി അന്വേഷണത്തില്‍ അറിഞ്ഞതായി പരാതിക്കാര്‍ പറയുന്നു. തട്ടിപ്പ് വിവരം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് പലരും പുതിയ പരാതികളുമായി രംഗത്തെത്തിയിട്ടുണ്ട്?.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT