ലാലി പി എം, വെടന്‍  
Kerala

'റാപ്പ് കേട്ട് പൊള്ളിയ സവര്‍ണ തമ്പുരാക്കന്മാര്‍ ആര്‍ത്തട്ടഹസിക്കുന്നു'; വേടനൊപ്പമെന്ന് ലാലി പിഎം

വേടന്റെ റാപ്പില്‍ പൊള്ളിയ സവര്‍ണ തമ്പുരാക്കന്മാരാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ആര്‍ത്തട്ടഹസിച്ച് കൊണ്ടിരിക്കുന്നതെന്നും കുറിപ്പില്‍ പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കഞ്ചാവ് കേസില്‍ അസ്റ്റിലായ റാപ്പര്‍ വേടന് പിന്തുണയുമായി നടിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ ലാലി പി എം. താന്‍ വേടനൊപ്പമാണെന്നും കഞ്ചാവല്ല അയാള്‍ പാടിയ റാപ്പുകളാണ് അദ്ദേഹത്തെ നിര്‍ണയിക്കുന്നതെന്നും ലാലി പി എം പറഞ്ഞു.

വേടന്റെ റാപ്പില്‍ പൊള്ളിയ സവര്‍ണ തമ്പുരാക്കന്മാരാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ആര്‍ത്തട്ടഹസിച്ച് കൊണ്ടിരിക്കുന്നതെന്നും കുറിപ്പില്‍ പറയുന്നു. വേടന്‍ കുറച്ച് ഉത്തരവാദിത്തം കാണിക്കണമായിരുന്നുവെന്നാണ് തോന്നുന്നത്. തല പോകുന്ന തെറ്റൊന്നുമല്ല ചെയ്തത് കൂടുതല്‍ തെളിമയോടെ ശബ്ദം ഇവിടത്തെ സവര്‍ണ തമ്പുരാക്കന്മാര്‍ക്ക് നേരേ ഉയരണമെന്നും ലാലി പി എം ഫെയ്‌സുബുക്കില്‍ കുറിച്ചു.

ലാലി പി എംന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

ഞാന്‍ വേടനൊപ്പമാണ്. ആ 5gm കഞ്ചാവല്ല അവനെ നിര്‍ണയിക്കുന്നത്. അവന്‍ പാടിയ പതിനായിരം ടണ്‍ പ്രഹരശേഷിയുള്ള റാപ്പുകളാണ്. അത് കേട്ട് പൊള്ളിയ സവര്‍ണ തമ്പുരാക്കന്മാരാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ആര്‍ത്തട്ടഹസിച്ച് കൊണ്ടിരിക്കുന്നത്.

തീര്‍ച്ചയായും വേടന്‍ കുറച്ച് ഉത്തരവാദിത്തം കാണിക്കണമായിരുന്നു എന്ന് തോന്നുന്നു.

തല പോകുന്ന തെറ്റൊന്നുമല്ല ചെയ്തത് കൂടുതല്‍ തെളിമയോടെ നിന്റെ ശബ്ദം ഇവിടത്തെ സവര്‍ണ തമ്പുരാക്കന്മാര്‍ക്ക് നേരേ ഉയരണം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍