മെട്രോ സില്‍ക്‌സ് എന്ന വസ്ത്രവില്‍പ്പന ശാലയില്‍ തീപടര്‍ന്നപ്പോള്‍/ടെലിവിഷന്‍ ദൃശ്യം 
Kerala

മാന്നാര്‍ പരുമലയില്‍ വന്‍ തീപിടുത്തം; തുണിക്കട കത്തി നശിച്ചു 

പരുമല മാന്നാറില്‍ വന്‍ തീപിടുത്തം. മെട്രോ സില്‍ക്‌സ് എന്ന വസ്ത്രവില്‍പ്പന ശാലയ്ക്കാണ് തീപിടിച്ചത്

സമകാലിക മലയാളം ഡെസ്ക്

മാന്നാര്‍: പരുമല മാന്നാറില്‍ വന്‍ തീപിടുത്തം. മെട്രോ സില്‍ക്‌സ് എന്ന വസ്ത്രവില്‍പ്പന ശാലയ്ക്കാണ് തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. 

പുലര്‍ച്ചെ ആറ് മണിയോടെയാണ് കെട്ടിടത്തില്‍ നിന്ന് തീ ഉയരുന്നത് സമീപവാസികള്‍ ശ്രദ്ധിച്ചത്. ഉടനെ തന്നെ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു. സമീപ പ്രദേശങ്ങളില്‍ നിന്ന് ആറ് ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ എത്തിയാണ് തീയണക്കാന്‍ ശ്രമം തുടരുന്നത്. സമീപത്തെ മറ്റ് കടകളിലേക്ക് തീ പടരുന്നത് ഒഴിവാക്കാനും ശ്രമം നടക്കുകയാണ്. 

മൂന്ന് നില കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. മൂന്ന് പേരുടെ പങ്കാളിത്തത്തില്‍ നടത്തി വന്നിരുന്ന വസ്ത്രവില്‍പ്പന ശാലയായിരുന്നു ഇത്. വസ്ത്രവില്‍പ്പനശാലയോട് ചേര്‍ന്ന് തന്നെയാണ് ഗോഡൗണും. ഗോഡൗണിന്റെ രണ്ടാം നിലയില്‍ നിന്നാണ് തീപിടുത്തം ഉണ്ടായത് എന്നാണ് പ്രാഥമിക നിഗമനം.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'മരിക്കുമ്പോൾ ചുവന്ന പതാകയാണോ ത്രിവർണ്ണ പതാകയാണോ പുതക്കേണ്ടതെന്ന് ആലോചിക്കുന്നത് നല്ലത്'

'അല്ലറ ചില്ലറ നേതാവല്ല'; കണ്ണൂരിൽ കെ സുധാകരൻ അനുകൂലികളുടെ പന്തം കൊളുത്തി പ്രകടനം

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

SCROLL FOR NEXT