പ്രതീകാത്മക ചിത്രം ഫയല്‍
Kerala

ചാവക്കാട് തീരത്ത് ഇരുമ്പുപെട്ടി അടിഞ്ഞു; ഉള്ളില്‍ മെറ്റല്‍ ലിങ്കുകള്‍, ദുരൂഹത

ഇന്നലെ രാവിലെ കടലില്‍ കുളിക്കാന്‍ പോയവരാണ് തീരത്തോട് ചേര്‍ന്ന് പെട്ടി കണ്ടത്

സമകാലിക മലയാളം ഡെസ്ക്

ചാവക്കാട്: ചാവക്കാട് കടപ്പുറത്ത് ദുരൂഹസാഹചര്യത്തില്‍ വലിയ ഇരുമ്പുപെട്ടി അടിഞ്ഞത് നാട്ടുകാരില്‍ കൗതുകവും ആശങ്കയുമുണര്‍ത്തി. ഇന്നലെ രാവിലെ കടലില്‍ കുളിക്കാന്‍ പോയവരാണ് തീരത്തോട് ചേര്‍ന്ന് പെട്ടി കണ്ടത്. ഏകദേശം ഒരു മീറ്ററിലധികം നീളവും വീതിയുമുള്ള ഇരുമ്പുപെട്ടിക്ക് അത്യാവശ്യം ഭാരമുണ്ടായിരുന്നതായി കണ്ടവര്‍ പറയുന്നു.

പെട്ടിയുടെ ഒരു ഭാഗം ദ്രവിച്ച നിലയിലായിരുന്നെങ്കിലും, അടപ്പ് തുറന്നു പരിശോധിച്ചപ്പോള്‍ അതിനകത്ത് തുരുമ്പിച്ച നിലയിലുള്ള നിരവധി മെറ്റല്‍ ലിങ്കുകള്‍ കണ്ടെത്തി. ഇവ എന്തിനുപയോഗിക്കുന്നതാണെന്ന് വ്യക്തമല്ല. സ്ഥലത്തെത്തിയ തീരദേശ പോലീസ് പെട്ടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെട്ടിയുടെ ഉറവിടം കണ്ടെത്താനും അതിലുള്ള മെറ്റല്‍ ലിങ്കുകള്‍ എന്തിനുപയോഗിക്കുന്നതാണെന്ന് തിരിച്ചറിയാനും അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

സമീപകാലത്ത് ഇത്തരം ദുരൂഹവസ്തുക്കള്‍ തീരത്തടിയുന്നത് വര്‍ദ്ധിച്ചുവരികയാണെന്നും, ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പെട്ടിയില്‍ സ്‌ഫോടകവസ്തുക്കളോ മറ്റ് അപകടകരമായ വസ്തുക്കളോ ഇല്ലെന്ന് പ്രാഥമിക പരിശോധനയില്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. കൂടുതല്‍ പരിശോധനകള്‍ക്കായി ഇത് വിദഗ്ദ്ധര്‍ക്ക് കൈമാറുമെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT