Lathesh  
Kerala

തലശ്ശേരി ലതേഷ് വധക്കേസ്: ഏഴ് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം, 1.40 ലക്ഷം പിഴ

നാല് വകുപ്പുകളിലായി 35 വര്‍ഷം തടവുശിക്ഷ പ്രതികള്‍ അനുഭവിക്കണം

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: സിപിഎം നേതാവ് തലശ്ശേരി തലായിയിലെ കെ ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഏഴ് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം ശിക്ഷ. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 1,40,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പ്രതികളായ ഏഴ് പേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

നാല് വകുപ്പുകളിലായി 35 വര്‍ഷം തടവുശിക്ഷ പ്രതികള്‍ അനുഭവിക്കണം. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത പി സുമിത്ത് (കുട്ടന്‍38), കെ കെ പ്രജീഷ്ബാബു (പ്രജീഷ് 46), ബി നിധിന്‍ (നിധു 37 ), കെ സനല്‍ എന്ന ഇട്ടു (37), സ്മിജോഷ് എന്ന തട്ടിക്കുട്ടന്‍ (42), സജീഷ് എന്ന ജിഷു (37), വി ജയേഷ് (39) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.

2008 ഡിസംബര്‍ 31നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മത്സ്യത്തൊഴിലാളി യൂണിയന്‍ (സിഐടിയു) നേതാവും സിപിഎം തിരുവങ്ങാട് ലോക്കല്‍ കമ്മിറ്റി അംഗവുമായ തലായിയിലെ കെ ലതേഷി(28)നെ 2008 ഡിസംബര്‍ 31ന് വൈകിട്ട് 5.30ന് ചക്യത്തുമുക്ക് കടപ്പുറത്ത് വെച്ചാണ് വെട്ടിക്കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ ലാലുവിന് ഗുരുതരമായി പരിക്കേറ്റിരുന്നു.

Seven RSS-BJP activists sentenced to life imprisonment in the case of the murder of CPM leader K Lathesh in Thalassery

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തന്ത്രി ആചാര ലംഘനത്തിന് കൂട്ടുനിന്നു'; കണ്ഠരര് രാജീവര് റിമാൻഡില്‍, കട്ടിളപ്പാളി കേസില്‍ 13-ാം പ്രതി

'അറിഞ്ഞുകൊണ്ട് അയ്യപ്പന് ഒരു ദോഷവും ചെയ്യില്ല'; തന്ത്രിയെ പിന്തുണച്ച് ആര്‍ ശ്രീലേഖ, ചര്‍ച്ചയായതിന് പിന്നാലെ പോസ്റ്റ് പിന്‍വലിച്ചു

ഗുരുവായൂര്‍ ദേവസ്വം നിയമനം: ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ അധികാരം റദ്ദ് ചെയ്ത് ഹൈക്കോടതി

ഹിമാചല്‍ പ്രദേശില്‍ ബസ് കൊക്കയിലേക്ക് പതിച്ച് അപകടം, 9 മരണം; നിരവധി പേര്‍ക്ക് പരിക്ക്

ശമ്പളവും മറ്റ് അനുകൂല്യങ്ങളും ഖജനാവിലേക്ക് തിരിച്ചടച്ചു, 'ഇടതു നിരീക്ഷകന്‍ ' പദവി രാജിവെച്ചു; പരിഹാസ പോസ്റ്റുമായി ഹസ്‌കര്‍

SCROLL FOR NEXT