'പന്ത് ചുരണ്ടല്‍' കുപ്രസിദ്ധിയുടെ 8 വര്‍ഷങ്ങള്‍; ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് കളിക്കാൻ വീണ്ടും എത്തുന്നു

2018ല്‍ ഓസീസ് ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ സാന്‍ഡ്‌പേപ്പര്‍ഗേറ്റ് വിവാദത്തിനു ശേഷം ഓസീസ് ടീം ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ കളിച്ചിട്ടില്ല
Australia return for Tests in South Africa
Australia vs South Africax
Updated on
1 min read

സിഡ്‌നി: കുപ്രസിദ്ധമായ സാന്‍ഡ്‌പേപ്പര്‍ഗേറ്റ് പന്ത് ചുരണ്ടല്‍ വിവാദത്തിനു ശേഷം 8 വര്‍ഷത്തെ ഇടവേള മതിയാക്കി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ടെസ്റ്റ് കളിക്കാന്‍ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ വീണ്ടും എത്തുന്നു. സെപ്റ്റംബറില്‍ ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്പര കളിക്കും. പിന്നാലെ ഒക്ടോബറില്‍ ടെസ്റ്റ് പരമ്പരയും കളിച്ചേ അവര്‍ മടങ്ങു. സെപ്റ്റംബര്‍ 24 മുതല്‍ 30 വരെയാണ് ഏകദിന പരമ്പര. ടെസ്റ്റ് പോരാട്ടങ്ങള്‍ ഒക്ടോബര്‍ 9 മുതല്‍ ആരംഭിക്കും. മൂന്ന് ടെസ്റ്റ് മത്സരങ്ങളാണ് പരമ്പരയില്‍ കളിക്കുക. വിവാദം അരങ്ങേറിയ കേപ്ടൗണിലെ സ്റ്റേഡിയം മത്സര വേദിയാകില്ലെന്നാണ് വിവരം.

സ്റ്റീവ് സ്മിത്തിന്റേയും ഡേവിഡ് വാര്‍ണറുടേയും കരിയര്‍ തന്നെ ചോദ്യ ചിഹ്നത്തില്‍ നിര്‍ത്തിയ വിവാദം 2018ലാണ് ഉണ്ടായത്. കേപ്ടൗണില്‍ നടന്ന ദക്ഷിണാഫ്രിക്ക- ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റിനിടെ കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് സാന്‍ഡ്‌പേപ്പര്‍ ഉപയോഗിച്ച് പന്തില്‍ മാറ്റം വരുത്താന്‍ ശ്രമിച്ചതിനു പിടിക്കപ്പെട്ടു. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ തന്നെ വന്‍ നാണക്കേടിലേക്ക് തള്ളിയിട്ട വിവാദത്തിന്റെ ഗൂഢാലോചനയ്ക്കു പിന്നില്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറുമായിരുന്നു.

Australia return for Tests in South Africa
'മാരകം'... 19 കൂറ്റന്‍ സിക്‌സുകള്‍, വാംഖഡെയില്‍ കരീബിയന്‍ 'തീയാട്ടം'! പിറന്നത് റെക്കോര്‍ഡ് സ്‌കോര്‍

സ്മിത്ത് പര്യടനത്തില്‍ ടീമിനൊപ്പമുണ്ടാകും. അന്ന് ടീമിലുണ്ടായിരുന്ന ജോഷ് ഹെയ്‌സല്‍വുഡ്, പാറ്റ് കമ്മിന്‍സ്, നതാന്‍ ലിയോണ്‍, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരും ഇത്തവണ ടീമിലുണ്ട്. വാര്‍ണര്‍ വിരമിച്ചതിനാല്‍ അദ്ദേഹം ഇല്ല. ബാന്‍ക്രോഫ്റ്റും ഇല്ല.

വിവാദത്തില്‍ സ്മിത്തിനു ക്യാപ്റ്റന്‍ സ്ഥാനവും വാര്‍ണര്‍ക്ക് വൈസ് ക്യാപ്റ്റന്‍ സ്ഥാനവും നഷ്ടമായിരുന്നു. ഇരുവര്‍ക്കും ഒരു വര്‍ഷത്തേക്ക് വിലക്കും കിട്ടി. ബാന്‍ക്രോഫ്റ്റിന് 9 മാസം വിലക്കും നേരിടേണ്ടി വന്നു. ഇരുവരുടേയും നിര്‍ദ്ദേശമനുസരിച്ച് മത്സര ഫലം തങ്ങള്‍ക്കനുകൂലമാക്കി നിര്‍ത്താന്‍ പന്തില്‍ കൃത്രിമം ചെയ്തുവെന്ന് ബാന്‍ക്രോഫ്റ്റ് കുറ്റ സമ്മതം നടത്തി. പിന്നാലെ സ്മിത്തും വാര്‍ണറും പരസ്യമായി തന്നെ കുറ്റം സമ്മതിച്ചു.

Australia return for Tests in South Africa
വാംഖഡെയില്‍ സിക്‌സുകളുടെ മാലപ്പടക്കം; 19 പന്തിൽ അർധ സെഞ്ച്വറി... 34 പന്തിൽ 85; ​'ഗയാനയിലെ... തീപ്പൊരി ഹെറ്റി!'
Summary

sandpapergate, Australia vs South Africa: Australia are set to tour South Africa for an ODI and Test series in September and October later this year

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com