ലതിക സുഭാഷ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ / ഫെയ്‌സ്ബുക്ക്‌ 
Kerala

ലതിക സുഭാഷിനും ഭർത്താവിനും കോവിഡ് 

കഴിഞ്ഞ വ്യാഴാഴ്ച പരിശോധന നടത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു ലതിക

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: മുൻ മഹിളാ കോൺഗ്രസ് അധ്യക്ഷയും ഏറ്റുമാനൂരിലെ സ്വതന്ത്ര സ്ഥാനാർത്ഥിയുമായ ലതിക സുഭാഷിനും ഭർത്താവ് സുഭാഷിനും കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച പരിശോധന നടത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു ലതിക. തിങ്കളാഴ്ച ഫലമെത്തിയപ്പോഴാണ് കോവിഡ് പോസിറ്റീവാണെന്ന് വ്യക്തമായത്. ലതികയുടെ ഡ്രൈവർ ഉവൈസിനും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് ടിക്കറ്റിൽ സ്ഥാനാർത്ഥിയാകാൻ അവസരം നല്കാതിരുന്നതിനെ തുടർന്ന് ലതിക രാജിവച്ചത് വലിയ വാർത്തയായിരുന്നു. കെപിസിസി ആസ്ഥാനത്തിന് മുമ്പിൽ വച്ച് തല മുണ്ഡനം ചെയ്തായിരുന്നു ലതികയുടെ പ്രതിഷേധം. തുടർന്നാണ് ഏറ്റുമാനൂരിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

10 സീറ്റുകളിൽ അനിശ്ചിതത്വം തുടരുന്നു, ബിജെപിയുടെ രണ്ടാം സ്ഥാനാർഥി പട്ടിക ഇന്ന്

ഡോക്ടർ വന്ദന ദാസ് കൊലപാതകം : പ്രതി സന്ദീപിന്റെ ശിക്ഷാവിധി ഇന്ന്

നയതന്ത്ര ഉദ്യോ​ഗസ്ഥർ 24 മണിക്കൂറിനകം രാജ്യം വിടണം, ഇറാനോട് കടുപ്പിച്ച് ഖത്തർ, 'പേഴ്സൺ നോൺ ഗാറ്റ' പ്രഖ്യാപിച്ചു

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

SCROLL FOR NEXT