ഹൈക്കോടതി ഫയല്‍
Kerala

കോടതി നടപടികള്‍ റെക്കോര്‍ഡ് ചെയ്യാന്‍ അഭിഭാഷകര്‍ക്ക് അനുവാദമില്ല: ഹൈക്കോടതി

കേസിലെ നടപടികള്‍ റെക്കോര്‍ഡ് ചെയ്ത് വാട്‌സ് ആപ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചത് ശരിയായ കാര്യമല്ലെന്നും കോടതി പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോടതി നടപടികള്‍ റെക്കോര്‍ഡ് ചെയ്യാനും പ്രചരിപ്പിക്കാനും അഭിഭാഷകര്‍ക്ക് അനുവാദമില്ലെന്ന് ഹൈക്കോടതി. വിഡിയോ കോണ്‍ഫറന്‍സിങ് വഴി കോടതി നടപടികളില്‍ പങ്കെടുക്കാന്‍ അഭിഭാഷകരെ അനുവദിച്ചാല്‍ അവര്‍ക്ക് റെക്കോര്‍ഡ് ചെയ്യാനും പ്രചരിപ്പിക്കാനും കഴിയുമെന്നല്ല അര്‍ഥം. അത്തരം നടപടികള്‍ കോടതിലക്ഷ്യമാണെന്നും ജസ്റ്റിസ് പി ഗോപിനാഥ് വ്യക്തമാക്കി.

കേസിലെ നടപടികള്‍ റെക്കോര്‍ഡ് ചെയ്ത് വാട്‌സ് ആപ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചത് ശരിയായ കാര്യമല്ലെന്നും കോടതി പറഞ്ഞു. അഭിഭാഷകന്‍ മാത്യൂസ് ജെ നെടുമ്പാറയാണ് ഇത്തരത്തില്‍ കോടതി നടപടികള്‍ റെക്കോര്‍ഡ് ചെയ്ത് വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചത്. കോടതിയുടെ അന്തസ് താഴ്ത്തുക മാത്രമല്ല, പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യമാണെന്നും ബെഞ്ച് നിരീക്ഷിച്ചു.

എന്നാല്‍ ജുഡീഷ്യല്‍ നടപടികളില്‍ റെക്കോര്‍ഡ് ചെയ്യാനും അത് പ്രചരിപ്പിക്കാനും തനിക്ക് അവകാശമുണ്ടെന്നും അഭിഭാഷകന്‍ മാത്യൂസ് ജെ നെടുമ്പാറ വാദിച്ചു. എന്നാല്‍ കോടതിയുടെ നീതി നിര്‍വഹണത്തില്‍ ഇടപെടുന്ന പ്രവര്‍ത്തനങ്ങള്‍ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിക്കുന്നതിന് കാരണമാകുമെന്ന് കോടതി വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന്‍ പറഞ്ഞത് പൊതുവായ കാര്യം; മുഖ്യമന്ത്രി ചര്‍ച്ചകളില്‍ തല്‍പ്പരനല്ല: കെ സി വേണുഗോപാല്‍

ഒറ്റ ചാര്‍ജില്‍ 500ലധികം കിലോമീറ്റര്‍ സഞ്ചരിക്കാം, മൂന്ന് ഡ്രൈവ് മോഡുകള്‍; വിന്‍ഫാസ്റ്റ് വിഎഫ് എംപിവി 7 വിപണിയില്‍, അറിയാം ഫീച്ചറുകള്‍

കഠിനമായ വേനൽച്ചൂട് മൈഗ്രെയിന് കാരണമാകുമോ? പ്രതിരോധം എങ്ങനെ?

വനിതാ സംവരണ ഭേദഗതി ബില്‍ ലോക്‌സഭയില്‍; പ്രതിപക്ഷ പ്രതിഷേധം; ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യുന്നുവെന്ന് കെ സി വേണുഗോപാല്‍

പ്രതിമാസം 5,000, 10,000, 12,000...; പിപിഎഫ് നിക്ഷേപത്തിലൂടെ എങ്ങനെ കോടീശ്വരനാകാം?, കണക്ക് ഇങ്ങനെ

SCROLL FOR NEXT