അഭിഭാഷക കമ്മീഷന്‍ വന്നാല്‍ പ്രതിരോധിക്കുമെന്ന് സമരസമിതി  screen grab
Kerala

മലയിടംതുരുത്തില്‍ ഇന്ന് അഭിഭാഷകകമ്മീഷന്‍ എത്തും; പ്രതിരോധിക്കുമെന്ന് സമരസമിതി, തിങ്കളാഴ്ച സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കും

സ്ഥലത്ത് ഡിവൈഎഫ്‌ഐയുടേയും സിപിഎമ്മിന്റേയും പ്രതിഷേധം ഇന്നുമുണ്ടാകും.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം മലയിടംതുരുത്തിലെ തര്‍ക്ക ഭൂമിയില്‍ അഭിഭാഷക കമ്മീഷനും ആമീനും സ്ഥലത്തെത്തും. അഭിഭാഷക കമ്മീഷന്‍ വന്നാല്‍ പ്രതിരോധിക്കുമെന്ന് സമരസമിതി അറിയിച്ചിട്ടുണ്ട്. സ്ഥലത്ത് ഡിവൈഎഫ്‌ഐയുടേയും സിപിഎമ്മിന്റേയും പ്രതിഷേധം ഇന്നുമുണ്ടാകും. തിങ്കളാഴ്ച സര്‍ക്കാര്‍ നേരിട്ട് ഹൈക്കോടതിയെ സമീപിക്കും.

അതേസമയം, കുടിയൊഴിപ്പിക്കില്ലെന്ന് താമസക്കാര്‍ക്ക് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് അഡ്വ.ജനറലിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മന്ത്രി റോജി എം ജോണിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. തിങ്കളാഴ്ച സര്‍ക്കാര്‍ നേരിട്ട് ഹൈക്കോടതിയെ സമീപിക്കും. കേസ് നടത്തിപ്പില്‍ നിരവധി പ്രശ്നം ഉണ്ടെന്നാണ് താമസക്കാര്‍ പറഞ്ഞത്. കോടതിയില്‍ നിന്നും ഇനി അനുകൂല വിധി ഉണ്ടായില്ലെങ്കില്‍, ഇവരെ സര്‍ക്കാര്‍ പുനരധിവസിപ്പിക്കും. ഒരുകാരണവശാലും ഈ കുടുംബങ്ങള്‍ പെരുവഴിയില്‍ ആകില്ലെന്നും മന്ത്രി റോജി എം ജോണ്‍ വ്യക്തമാക്കി.

ഇന്ന് കുടിയിറക്കല്‍ നടപടി പൂര്‍ത്തിയാക്കണം എന്നാണ് പെരുമ്പാവൂര്‍ മുന്‍സിഫ് കോടതിയുടെ നിര്‍ദേശം. അഭിഭാഷക കമ്മീഷനും ആമീനും സ്ഥലത്ത് എത്തും. പൊലീസിന്റെ ഭാഗത്ത് നിന്ന് ബലപ്രയോഗം ഉണ്ടാകില്ലെന്നും മന്ത്രി താമസക്കാര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ മന്ത്രിയുടെ വാക്കുകളില്‍ വിശ്വാസമില്ലെന്നായിരുന്നു മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ പി വി ശ്രീനിജിന്റെ പ്രതികരണം.

Lawyers' commission to arrive in Malayidamthuruth today; protest committee says it will defend it, government will approach High Court on Monday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്തുദിവസത്തിനിടെ മൂന്നാമത്തെ വര്‍ധന; ഇന്ധനവില വീണ്ടും കൂട്ടി

തോറ്റെങ്കിലും ക്വാളിഫയര്‍ വണ്‍ ഉറപ്പിച്ച് ആര്‍സിബി; തകര്‍ത്താടി ഇഷാന്‍ കിഷനും ക്ലാസനും, ഹൈദരാബാദിന് 55 റണ്‍സ് ജയം

'ഉമ്മന്‍ചാണ്ടിയെ പ്രതിചേര്‍ക്കണം, ബാക്കിയെല്ലാം തന്റെ കയ്യില്‍'; സോളാര്‍ കേസില്‍ ഗണേഷ് കുമാര്‍ അതിജീവിതയോടു പറഞ്ഞു, മൊഴി നല്‍കി കോണ്‍ഗ്രസ് നേതാവ്

12 കോടിയുടെ ഭാഗ്യശാലി ആര്? വിഷു ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്

റസൂല്‍ പൂക്കുട്ടി കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു

SCROLL FOR NEXT