LDF councilor shouts Jai Hind after reciting oath at oath-taking ceremony screen grab
Kerala

സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രതിജ്ഞാ വാചകം ചൊല്ലിയ ശേഷം ജയ്ഹിന്ദ് വിളിച്ച് എല്‍ഡിഎഫ് കൗണ്‍സിലര്‍, പിന്നാലെ പൊട്ടിച്ചിരി

എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിച്ചു വന്ന താന്‍ അറിയാതെ ജയ്ഹിന്ദ് എന്ന് പറഞ്ഞു പോയതാണെന്നാണ് കൗണ്‍സിലര്‍ വ്യക്തമാക്കിയത്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വര്‍ക്കല നഗരസഭ സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രതിജ്ഞാവാചകം ചൊല്ലിയതിന് ശേഷം ജയ്ഹിന്ദ് എന്നു പറഞ്ഞ എല്‍ഡിഎഫ് കൗണ്‍സിലര്‍ പൊട്ടിച്ചിരിച്ചു. കുരയ്ക്കണ്ണി വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചു ജയിച്ചു വന്ന അഖില ജി എസ് ആണ് സത്യപ്രതിജ്ഞ ചടങ്ങിനിടെ പൊട്ടിച്ചിരിച്ചു കൊണ്ട് വേദിയിലിരുന്ന എആര്‍ഒ ധന്യയെ കെട്ടിപ്പിടിച്ചത്.

എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിച്ചു വന്ന താന്‍ അറിയാതെ ജയ്ഹിന്ദ് എന്ന് പറഞ്ഞു പോയതാണെന്നാണ് കൗണ്‍സിലര്‍ വ്യക്തമാക്കിയത്. എന്നാല്‍ കൗണ്‍സിലര്‍ ജയ്ഹിന്ദ് എന്ന് പറഞ്ഞത് അറിയാതെ പറഞ്ഞു പോയതാണെന്നും, അതില്‍ പ്രത്യേകിച്ച് പാര്‍ട്ടി നടപടിയൊന്നുമെടുക്കില്ലായെന്നും സിപിഎം വര്‍ക്കല ഏരിയ സെകട്ടറി എം കെ യൂസഫ് വ്യക്തമാക്കി. രാജ്യ സ്‌നേഹമുള്ള ആര്‍ക്കും ജയ്ഹിന്ദ് എന്ന് പറയാമെന്നും അതില്‍ തെറ്റില്ലെന്നും മറ്റുളള എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കൗണ്‍സിലര്‍ അഖിലയെ ആശ്വസിപ്പിച്ചു.

വര്‍ക്കലയില്‍ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് ശേഷം ബിജെപി, എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളി നടത്തി ആഹ്ലാദപ്രകടനം നടത്തിയപ്പോള്‍ ഭരണത്തിലെ നിര്‍ണായകരായ രണ്ട് സ്വതന്ത്ര സ്ഥാനാര്‍ഥികളായി മത്സരിച്ചു ജയിച്ച കൗണ്‍സിലര്‍മാര്‍ വേദിയില്‍ നിന്ന് ജയിച്ചു വന്ന കൗണ്‍സിലര്‍മാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചതും കൗതുക കാഴ്ചയായി. തുടര്‍ന്ന് നഗരസഭ ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ട ഗീതാ ഹേമചന്ദ്രന്റെ നേതൃത്വത്തില്‍ ആദ്യ കൗണ്‍സില്‍ യോഗം ചേര്‍ന്നു.

LDF councilor shouts Jai Hind after reciting oath at oath-taking ceremony, then bursts into laughter

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്മൃതിയും ആര്‍സിബിയും 'തൂക്കി'! വീണ്ടും വനിതാ പ്രീമിയര്‍ ലീഗ് കിരീടത്തില്‍ മുത്തം

'ഇന്ത്യക്കെതിരെ കളിക്കണം, ഇല്ലെങ്കില്‍ കിട്ടും എട്ടിന്റെ പണി'! പാകിസ്ഥാനെ ആശങ്ക അറിയിച്ച് ശ്രീലങ്ക ക്രിക്കറ്റ്

ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ കൊച്ചിയിൽ തന്നെ; പ്രഖ്യാപനം ഉടൻ

'ചുരിദാർ ഷാൾ കഴുത്തിൽ മുറുക്കി: വിജയൻ സീമയെ കൊന്നത് വാക്ക് തർക്കത്തിനിടെ'; ചുരുളഴിച്ച് പൊലീസ്

ബുംറയുടെ പഴയ സഹതാരം ഇനി എതിരാളി; യു എസ് ടീം ക്യാപ്റ്റൻ മോനക് പട്ടേലിന്റെ കഥ ഇങ്ങനെ

SCROLL FOR NEXT