Kerala

എല്‍ഡിഎഫ് നേതൃയോഗം ഇന്ന് ; തദ്ദേശ തെരഞ്ഞെടുപ്പ് മുഖ്യ അജന്‍ഡ ; ജോസ് കെ മാണി ആദ്യമായി മുന്നണി യോഗത്തില്‍

സ്വര്‍ണക്കടത്തു വിഷയവും ബിനീഷ് കോടിയേരി വിഷയവും യോഗത്തില്‍ ചര്‍ച്ചയായേക്കും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ഇടതു മുന്നണി നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. തദ്ദേശ തെരഞ്ഞെടുപ്പാണ് യോഗത്തിന്റെ പ്രധാന അജന്‍ഡ. സീറ്റ് വിഭജനം, സ്ഥാനാര്‍ത്ഥി നിര്‍ണയം, പ്രകടന പത്രിക തുടങ്ങിയവയെല്ലാം യോഗം ചര്‍ച്ച ചെയ്യും. 

മുന്നണിയിലെത്തിയ ശേഷം കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ആദ്യമായി പങ്കെടുക്കുന്ന എല്‍ഡിഎഫ് യോഗമെന്ന പ്രത്യേകതയും ഉണ്ട്. ജോസ് കെ മാണിക്കൊപ്പം ആരാകും യോഗത്തിനെത്തുക എന്നത് സംബന്ധിച്ച് വ്യക്തതയില്ല. 

സ്വര്‍ണക്കടത്തു വിഷയവും ബിനീഷ് കോടിയേരി വിഷയവും യോഗത്തില്‍ ചര്‍ച്ചയായേക്കും. സര്‍ക്കാരിനെ പ്രതിരോധിക്കുന്നതിനുള്ള തന്ത്രങ്ങള്‍ക്കും യോഗം രൂപം നല്‍കിയേക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

തിയേറ്ററുകളില്‍ ഇനി 99 രൂപയ്ക്ക് പോപ്‌കോണ്‍; മിന്നല്‍ പരിശോധനയ്ക്ക് പിന്നാലെ ആശ്വാസ തീരുമാനം

'പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്'; താലിബാന്‍ വിട്ടയച്ചു, ഇപ്പോഴും വിറയല്‍ മാറിയിട്ടില്ല: അരുണിമ

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം