പ്രതീകാത്മക ചിത്രം 
Kerala

ഇടുക്കിയില്‍ എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷം; കോണ്‍ഗ്രസ് നേതാവിന് പരിക്ക്

സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കം വന്‍ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

ശാന്തമ്പാറ: ഇടുക്കി ശാന്തമ്പാറയില്‍ എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷം. കോണ്‍ഗ്രസ് നേതാവിന് പരിക്ക്. സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കം വന്‍ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. കോണ്‍ഗ്രസ് ശാന്തമ്പാറ മണ്ഡലം വൈസ്. പ്രസിഡന്റ് ബിജു വടമറ്റത്തിനാണ് പരിക്കേറ്റത്. 

ബിജുവിനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും മര്‍ദനമേറ്റിട്ടുണ്ട്.  2500 ഓളം വോട്ട് പോള്‍ ചെയ്തതില്‍ 2100 ഓളം വോട്ട് നേടി എല്‍ഡിഎഫ് പാനല്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചു. വോട്ട് ചലഞ്ച് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം തുടര്‍ന്ന് സംഘര്‍ഷമായി മാറുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വനിതാ സംവരണ ബില്‍: ചര്‍ച്ച ഇന്ന് അവസാനിക്കും, വൈകീട്ട് വോട്ടെടുപ്പ്, നിലപാടില്‍ ഉറച്ച് പ്രതിപക്ഷം

പശ്ചിമേഷ്യൻ സംഘർഷം; നേട്ടം കൊയ്ത് അമേരിക്ക, ലോകമഹായുദ്ധ ശേഷം ആദ്യമായി എണ്ണ കയറ്റുമതി കുതിച്ചുയർന്നു

രഞ്ജിത്തിനെ ഒളിവിൽ പോകാൻ സഹായിച്ചു? ; നടന്‍ ബോബി കുര്യനെ എസ്ഐടി ചോദ്യം ചെയ്തു

രാഷ്ട്രീയക്കാരുടെ സ്വത്തുക്കളെക്കുറിച്ച് അന്വേഷിക്കാൻ കമ്മിഷൻ; അഴിമതിക്കെതിരെ നേപ്പാളിലെ ബലേൻ സർക്കാർ

വനിതാ സംവരണബില്ലിൽ ഇന്ന് വോട്ടെടുപ്പ്, ചെന്നിത്തല ഡൽഹിയിലേക്ക്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT