എല്‍ഡിഎഫ് ജാഥ / ഫയല്‍ ചിത്രം 
Kerala

'നവകേരള സൃഷ്ടിക്കായി വീണ്ടും എൽഡിഎഫ്' ; വികസനമുന്നേറ്റ ജാഥകൾ ഇന്ന് സമാപിക്കും

തിരുവനന്തപുരത്ത് തെക്കൻ മേഖലാ ജാഥയുടെ  സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുമുന്നണി നടത്തുന്ന മേഖലാ ജാഥകൾ ഇന്ന് സമാപിക്കും. എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ നയിക്കുന്ന വടക്കൻ മേഖലാജാഥയുടെ സമാപനം ‌ തൃശൂർ തേക്കിൻകാട്‌ മൈതാനിയിലാണ്. സിപിഐ നേതാവ് ബിനോയ് വിശ്വം നയിക്കുന്ന തെക്കൻ മേഖലാ ജാഥ തിരുവനന്തപുരത്തും സമാപിക്കും. 

13ന്‌ മഞ്ചേശ്വരത്ത്‌ മുഖ്യമന്ത്രി പിണറായി വിജയനാണ് വടക്കൻ മേഖലാ ജാഥ ഉദ്ഘാടനം ചെയ്തത്.   64 കേന്ദ്രത്തിലെ സ്വീകരണങ്ങൾക്കുശേഷമാണ് ജാഥ വൈകിട്ട്‌ ആറിന്‌ തൃശൂർ തേക്കിൻകാട്‌ മൈതാനിയിൽ സമാപിക്കുന്നത്. സമാപന സമ്മേളനം സിപിഎം പൊളിറ്റ്‌ബ്യൂറോ അംഗം എസ്‌ രാമചന്ദ്രൻപിള്ള ഉദ്‌ഘാടനം ചെയ്യും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉൾപ്പെടെ എൽഡിഎഫ്‌ നേതാക്കൾ പ്രസംഗിക്കും.

14ന്‌  എറണാകുളത്ത്‌ സിപിഐ ജനറൽ സെക്രട്ടറി  ഡി രാജ ഉദ്‌ഘാടനം ചെയ്‌ത സിപിഐ ദേശീയ സെക്രട്ടറിയറ്റ്‌ അംഗം ബിനോയ്‌ വിശ്വം എംപി നയിക്കുന്ന തെക്കൻമേഖലാ ജാഥ 39 സ്വീകരണ കേന്ദ്രങ്ങൾ പിന്നിട്ടാണ് തലസ്ഥാനത്തെത്തിയത്. ഇന്നു വൈകിട്ട്‌ തിരുവനന്തപുരം നായനാർ പാർക്കിലാണ് ജാഥയുടെ സമാപനം. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT