League leader joins BJP in Kannur സ്ക്രീൻഷോട്ട്
Kerala

കണ്ണൂരിൽ ലീ​ഗ് നേതാവ് ബിജെപിയിൽ ചേർന്നു; 'ബിജെപിയുടെ ദേശീയതയിൽ ആകൃഷ്ടനായി'

തദ്ദേശ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കേ, മുസ്ലീം ലീഗ് പ്രാദേശിക നേതാവ് ബിജെപിയിൽ ചേർന്നു

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കേ, മുസ്ലീം ലീഗ് പ്രാദേശിക നേതാവ് ബിജെപിയിൽ ചേർന്നു. പാനൂരിലെ പ്രാദേശിക നേതാവായ ഉമ്മർ ഫറൂഖ് കീഴ്പ്പാറ ആണ് ബിജെപിയിൽ ചേർന്നത്. ബിജെപിയുടെ ദേശീയതയിൽ ആകൃഷ്ടനായാണ് പാർട്ടി മാറിയതെന്നാണ് വിശദീകരണം.

'40 വർഷക്കാലം മുസ്ലീംലീഗിന്റെ പ്രവർത്തകനായിരുന്നു. നിലവിൽ മുസ്ലീം ലീഗ് പ്രാദേശിക തലത്തിലുള്ള പാർട്ടി എന്നല്ലാതെ ദേശീയ തലത്തിലേക്ക് ഉയരാനായിട്ടില്ല. ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം ഒരുക്കാനും ആകുന്നില്ല. കൂടുതൽപ്പേർ ബിജെപിയിലേക്ക് വരണം',- ഉമ്മർ ഫറൂഖ് പറഞ്ഞു. ബിജെപിയിൽ ചേർന്ന ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഉമ്മർ ഫറൂഖ്.

തദ്ദേശ തെരഞ്ഞെടുപ്പിൽ ഉമ്മർ ഫറൂഖിനെ പരിഗണിക്കുമെന്ന് ബിജെപി വ്യക്തമാക്കി. സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് ഡിസംബർ ഒൻപതിനാണ് നടക്കുക. തിരുവനന്തപുരം മുതൽ എറണാകുളം വരെയാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുന്നത്. രണ്ടാം ഘട്ടം ഡിസംബർ പതിനൊന്നിനാണ് നടക്കുക. തൃശൂർ മുതൽ കാസർകോട് വരെയാണ് രണ്ടാംഘട്ടത്തിൽ.

League leader joins BJP in Kannur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുല്‍ മാങ്കൂട്ടത്തില്‍ റിമാന്‍ഡില്‍; ജയിലിലേക്ക്

ക്രെഡിറ്റ് കാര്‍ഡ് ബില്ലില്‍ ആശയക്കുഴപ്പം ഉണ്ടോ?; ഈ അഞ്ചു കാര്യങ്ങള്‍ ശ്രദ്ധിക്കുക

'ചന്ദനം തൊട്ട്, പൂ ചൂടി നടക്കാൻ എനിക്ക് ഇഷ്ടമാണ്'; ഫാഷൻ സെൻസിനെക്കുറിച്ച് മാളവിക മോഹനൻ

പോര് തുടങ്ങുന്നു; ടോസ് ഇന്ത്യക്ക്, ആദ്യം ബൗള്‍ ചെയ്യും

ബ്രേക്ക്ഫാസ്റ്റിന് ഇഡ്ലിയും സാമ്പാറും, തുടർച്ചയായി രണ്ടാഴ്ച കഴിച്ചാൽ ആരോ​ഗ്യത്തിന് എന്ത് സംഭവിക്കും

SCROLL FOR NEXT