കെ രാജന്‍ ജില്ലാ കലക്ടര്‍മാരുമായി നടത്തിയ യോഗത്തില്‍ 
Kerala

അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും പട്ടയം;അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ കലക്ടര്‍മാര്‍ക്ക് റവന്യു മന്ത്രിയുടെ നിര്‍ദേശം

അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും പട്ടയം നല്‍കുകയെന്നതാണ് സര്‍ക്കാരിന്റെ നയമെന്ന് റവന്യൂ മന്ത്രി  കെ രാജന്‍

സമകാലിക മലയാളം ഡെസ്ക്



തിരുവനന്തപുരം: അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും പട്ടയം നല്‍കുകയെന്നതാണ് സര്‍ക്കാരിന്റെ നയമെന്ന് റവന്യൂ മന്ത്രി  കെ രാജന്‍. ജില്ലാ കലക്ടര്‍മാരുമായുള്ള  യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അനധികൃതമായി കയ്യേറിയിട്ടുള്ള സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് സംരക്ഷിക്കുന്നതിനും, അര്‍ഹരായ ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുന്നതിനുമുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ യോഗത്തില്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. ഇതിനായി താലൂക്ക് ലാന്റ് ബോര്‍ഡുകളുടെയും ലാന്റ് ട്രൈബ്യൂണലുകളുടെയും പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.

റവന്യൂ സംവിധാനത്തിന്റെ നെടുംതൂണായ വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് വില്ലേജ് ആക്കുന്നതിനുള്ള നടപടികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിച്ച് വില്ലേജ് ഓഫീസുകള്‍ ജനസൗഹൃദ ഓഫീസുകളാക്കും. റവന്യൂ രേഖകളുടെ ഡിജിറ്റലൈസേഷന്‍ നൂറു ദിവസത്തിനകം പൂര്‍ത്തികരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവഴി പോക്കുവരവ്, ഭൂനികുതി ഒടുക്ക്, എല്‍ആര്‍എം തരംമാറ്റം എന്നീ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഇ-പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. 

കോവിഡ് വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ മണ്‍സൂണ്‍ കാല ശുചീകരണ പ്രവര്‍ത്തനങ്ങളും മുന്നൊരുക്കങ്ങളും വെല്ലുവിളിയാണ്. കോവിഡ് ബാധിതര്‍ക്ക് പ്രത്യേക ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കേണ്ടതുണ്ട്. പിപിഇ കിറ്റുകള്‍, മരുന്നുകള്‍ തുടങ്ങിയവയ്ക്ക് ക്ഷാമമുണ്ടാകാന്‍ പാടില്ല. ദുരിതാശ്വാസ ക്യാമ്പിലെത്തുന്നവര്‍ക്ക് കോവിഡ് പരിശോധന നടത്തണം. ആവശ്യമായ ഭക്ഷ്യസാധനങ്ങള്‍ ഉറപ്പു വരുത്തണം. സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തണം. ഇക്കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്ത് ആവശ്യമായ നടപടികള്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.  
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

അതിദാരിദ്ര്യമുക്ത പ്രഖ്യപനം പിആര്‍ വര്‍ക്ക്; പാവങ്ങളെ പറ്റിച്ച് കോടികളുടെ ധൂര്‍ത്ത്; കണക്കുകള്‍ക്ക് ആധികാരികതയില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

'വെറും വാ​ഗ്ദാനം... അതും പറഞ്ഞ് പോയ എംപിയാണ്'; വീണ്ടും, പ്രതാപന് 'പഴി'; സുരേഷ് ​ഗോപി മാന്യനെന്ന് തൃശൂർ മേയർ (വിഡിയോ)

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയം; ഒന്‍പതാം ക്ലാസുകാരിയെ വീട്ടിലെത്തി പീഡിപ്പിച്ചു; 26കാരന് 30 വര്‍ഷം കഠിനതടവ്

'ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യം വേണം'; താമരശേരി ബിഷപ്പിന് ഭീഷണിക്കത്ത്

SCROLL FOR NEXT