സിപിഎം പതാകകള്‍/ പ്രതീകാത്മക ചിത്രം 
Kerala

വീണ്ടും കോണ്‍ഗ്രസ് പിന്തുണച്ചു ; അവിണിശ്ശേരിയില്‍ ഇടത് ഭരണം ; ബിജെപി പുറത്ത്

14 അംഗ പഞ്ചായത്തില്‍ ആറ് അംഗങ്ങളുള്ള ബിജെപിയാണ് ഏറ്റവും വലിയ കക്ഷി

Author : സമകാലിക മലയാളം ഡെസ്ക്


തൃശൂര്‍ : തൃശൂര്‍ ജില്ലയിലെ അവിണിശ്ശേരി പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ ഇടതുപക്ഷം ഭരണം പിടിച്ചു. സിപിഎം അംഗം എ ആര്‍ രാജു പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് അംഗങ്ങള്‍ സിപിഎം അംഗമായ രാജുവിന് വോട്ടു ചെയ്യുകയായിരുന്നു. 

14 അംഗ പഞ്ചായത്തില്‍ ആറ് അംഗങ്ങളുള്ള ബിജെപിയാണ് ഏറ്റവും വലിയ കക്ഷി. എല്‍ഡിഎഫിന് അഞ്ചും യുഡിഎഫിന് മൂന്നും അംഗങ്ങളാണുള്ളത്. കഴിഞ്ഞ തവണ ബിജെപിയാണ് പഞ്ചായത്ത് ഭരിച്ചിരുന്നത്. 

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ യുഡിഎഫ് പിന്തുണച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് പിന്തുണയില്‍ ഭരണം വേണ്ടെന്ന് പറഞ്ഞ് വിജയിച്ച എ ആര്‍ രാജു രാജിവെക്കുകയായിരുന്നു. 

എല്‍ഡിഎഫും യുഡിഎഫും കൈകോര്‍ത്തതോടെ, മധ്യകേരളത്തില്‍ കഴിഞ്ഞ തവണ ഭരണം കയ്യാളിയിരുന്ന ഏക പഞ്ചായത്താണ് ബിജെപിക്ക് നഷ്ടമായത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

" സർവശക്തനായ അല്ലാഹു"വിനെ ഒഴിവാക്കി ലീഗ്, സത്യപ്രതിജ്ഞ ദൈവനാമത്തിൽ; സംഘപരിവാർ ഭയമോ രാഷ്ട്രീയ തന്ത്രമോ?

വിഡിഎസ് സര്‍ക്കാര്‍ അധികാരത്തില്‍, സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര, ആശവര്‍ക്കര്‍മാരുടെ ഓണറേറിയം കൂട്ടി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

കുരുന്നുകളുടെ സുരക്ഷ; പൊലീസ് ക്ലിയറന്‍സ്, യൂണിഫോം, സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് എംവിഡി നിര്‍ദേശങ്ങള്‍

ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ മെക്കാനിക്ക് മരിച്ചു

രാജ്യം കാക്കുന്നവരുടെ നിശബ്ദ പോരാട്ടത്തിൻ്റെ കഥ; ജയസൂര്യയുടെ 'ഓപ്പറേഷൻ ത്രാൾ' ആരംഭിച്ചു

SCROLL FOR NEXT