തൃശൂര്‍ മൃഗശാലയില്‍ ചത്ത പുള്ളിപ്പുലി 
Kerala

തൃശൂര്‍ മൃഗശാലയിലെ പുള്ളിപ്പുലി ചത്തു

26 വയസുള്ള അപ്പു എന്ന വിളിപ്പേരുള്ള പുള്ളിപ്പുലിയാണ് ചത്തത്.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍:  തൃശൂര്‍ മൃഗശാലയില്‍ പുള്ളിപ്പുലി ചത്തു. 26 വയസുള്ള അപ്പു എന്ന വിളിപ്പേരുള്ള പുള്ളിപ്പുലിയാണ് ചത്തത്. പ്രായാധിക്യത്താല്‍ ഏറെ നാളായി അവശനിലയിലായിരുന്ന പുലിയെ വെള്ളിയാഴ്ച രാവിലെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. 

സാധാരണ നിലയില്‍ 20 വയസ്സാണ് പുള്ളിപ്പുലിയുടെ ആയുസ്സുകണക്കാക്കുന്നത്. അപ്പു ജീവിച്ചത് 26 വയസ്സുവരെയായിരുന്നു. പരുക്കേറ്റ നിലയില്‍ 2007ലാണ് മുകുന്ദപുരം താലൂക്കില്‍ നിന്നും പുലിയെ മൃഗശാലയിലെത്തിച്ചത്. വായില്‍ ഒരു വശത്തെ പല്ലുകള്‍ ഉണ്ടായിരുന്നില്ല. 

തലേന്ന് വരെ ഭക്ഷണം കഴിച്ചിരുന്നതായി മൃഗശാല വെറ്റിറിനറി ഡോക്ടര്‍ ധന്യ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം സംസ്‌കരിക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ലോകകപ്പിന് ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക