വഴിയിൽ വീണുകിട്ടിയ കണ്ണട ഉടമസ്ഥന് തിരിച്ചുകിട്ടാൻ കുട്ടികൾ എഴുതിയ കത്ത് പങ്കുവെച്ച് മന്ത്രി വി ശിവൻകുട്ടി ( minister v sivankutty) ഫെയ്സ്ബുക്ക്
Kerala

'കണ്ണട വീണു കിട്ടി, ആരും എടുക്കരുത്...; സത്യസന്ധതയും പരസ്പരസഹകരണവും കുട്ടികള്‍ നമ്മെ പഠിപ്പിക്കുന്നു'

സ്‌കൂള്‍ ബസില്‍ കയറുന്നതിനിടയില്‍ വഴിയില്‍ വീണുകിട്ടിയ കണ്ണട അതിന്റെ ഉടമസ്ഥന് തിരിച്ചുകിട്ടാന്‍ കുട്ടികള്‍ എഴുതിയ കത്ത് വൈറലാകുന്നു

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: സ്‌കൂള്‍ ബസില്‍ കയറുന്നതിനിടയില്‍ വഴിയില്‍ വീണുകിട്ടിയ കണ്ണട അതിന്റെ ഉടമസ്ഥന് തിരിച്ചുകിട്ടാന്‍ കുട്ടികള്‍ എഴുതിയ കത്ത് വൈറലാകുന്നു. 'ഈ കണ്ണട വീണു കിട്ടിയതാണ്. ആരും എടുക്കരുത്. ഇതിന്റെ ഉടമസ്ഥന്‍ വന്നു എടുത്തോളു.'-എന്നാണ് കുട്ടികള്‍ കത്തില്‍ എഴുതിയിരുന്നത്. കുട്ടികളുടെ നിര്‍മലമായ മനസ്സിന്റെയും സത്യസന്ധതയുടെയും തെളിവായുള്ള ഈ കത്തും കത്ത് എഴുതിയ വിദ്യാര്‍ഥികളുടെ പേരും ചിത്രങ്ങളും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചതോടെ അഭിനന്ദനപ്രവാഹമാണ്.

കൂളിയാട് ഗവ: ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളായ ആദിദേവ് (ആദി), ആര്യതേജ് (പാച്ചു), നവനീത് (ശങ്കു) എന്നിവര്‍ സ്‌കൂള്‍ ബസില്‍ കയറുന്നതിനിടയിലാണ് വഴിയില്‍ കണ്ണട വീണുകിട്ടിയത്. 'അഭിമാനത്തോടെ പറയാം, നമ്മുടെ വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ പഠനത്തിലും സാമൂഹ്യജീവിതത്തിലും മറ്റുള്ളവര്‍ക്കുള്ള കരുതലിലും മാതൃകകളായി മാറുന്നു. ആദിയും, പാച്ചുവും, ശങ്കുവും നിങ്ങളെന്ന കുഞ്ഞുമിടുക്കന്മാരുടെ നീതിബോധം ഇന്നത്തെ സമൂഹത്തിനൊരു പാഠമാണ്. വിദ്യാഭ്യാസം നമ്മെ അറിവിലേക്ക് മാത്രമല്ല, മനുഷ്യസ്‌നേഹത്തിന്റെ പാതയിലേക്കാണ് നയിക്കേണ്ടത്. നമ്മുടെ കുട്ടികള്‍ തന്നെയാണ് അതിന് തെളിവാകുന്നത്.'- ശിവന്‍കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പ്:

'സത്യസന്ധതയും പരസ്പരസഹകരണവും നമ്മുടെ കുട്ടികള്‍ നമ്മെ പഠിപ്പിക്കുകയാണ്.'

ചീമേനിയില്‍ സംഭവിച്ച ഒരു ചെറു സംഭവമാണ് ഇപ്പോള്‍ ഹൃദയം തൊടുന്നത്. കൂളിയാട് ഗവ: ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളായ ആദിദേവ് (ആദി), ആര്യതേജ് (പാച്ചു), നവനീത് (ശങ്കു) എന്നിവര്‍ സ്‌കൂള്‍ ബസില്‍ കയറുന്നതിനിടയില്‍ വഴിയില്‍ വീണുകിട്ടിയ ഒരു കണ്ണട അതിന്റെ ഉടമസ്ഥനെ തിരിച്ചുകിട്ടാന്‍ എഴുതി വെച്ച കത്ത് കൊണ്ടാണ് മാതൃകയായിരിക്കുന്നത്.

'ഈ കണ്ണട വീണു കിട്ടിയതാണ്. ആരും എടുക്കരുത്. ഇതിന്റെ ഉടമസ്ഥന്‍ വന്നു എടുത്തോളു.' ഈ വാക്കുകള്‍, കുട്ടികളുടെ നിര്‍മലമായ മനസ്സിന്റെയും സത്യസന്ധതയുടെയും തെളിവാണ്.

അതിയായ അഭിമാനത്തോടെ പറയാം, നമ്മുടെ വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ പഠനത്തിലും സാമൂഹ്യജീവിതത്തിലും മറ്റുള്ളവര്‍ക്കുള്ള കരുതലിലും മാതൃകകളായി മാറുന്നു.

ആദിയും, പാച്ചുവും, ശങ്കുവും നിങ്ങളെന്ന കുഞ്ഞുമിടുക്കന്മാരുടെ നീതിബോധം ഇന്നത്തെ സമൂഹത്തിനൊരു പാഠമാണ്.

വിദ്യാഭ്യാസം നമ്മെ അറിവിലേക്ക് മാത്രമല്ല, മനുഷ്യസ്‌നേഹത്തിന്റെ പാതയിലേക്കാണ് നയിക്കേണ്ടത്. നമ്മുടെ കുട്ടികള്‍ തന്നെയാണ് അതിന് തെളിവാകുന്നത്.

'letter written by children seeking the return of glasses'; share by minister v sivankutty

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സിപിഎമ്മിനൊപ്പം നില്‍ക്കുമ്പോള്‍ മാത്രം ജമാഅത്തെ ഇസ്ലാമി മതേതരമാകുന്നു'

ജൂനിയര്‍ ഹോക്കി ലോകകപ്പ്; ഇന്ത്യന്‍ സ്വപ്‌നം പൊലിഞ്ഞു

പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയില്ല, പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഒളിവില്‍ പോയ മകന്‍ മരിച്ച നിലയില്‍

ഗോവ നൈറ്റ് ക്ലബിലുണ്ടായ തീപിടിത്തത്തില്‍ നാലുപേര്‍ അറസ്റ്റില്‍

കൊല്ലത്ത് അരും കൊല; മുത്തശ്ശിയെ ചെറുമകന്‍ കഴുത്തറുത്ത് കൊന്നു

SCROLL FOR NEXT