ശിവശങ്കർ /ഫയല്‍ ചിത്രം 
Kerala

ലൈഫ് മിഷന്‍ കേസ്: ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി

ഇഡിയുടെ എതിര്‍പ്പു പരിഗണിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ ഒന്നാം പ്രതിയായ, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി, ഇടക്കാല ജാമ്യത്തിനാണ് ശിവശങ്കര്‍ അപേക്ഷ നല്‍കിയിരുന്നത്.

ജാമ്യം തേടി ശിവശങ്കര്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ജൂലൈയിലാണ് ഈ ഹര്‍ജി പരിഗണിക്കുന്നത്. അതിനിടെയാണ് ഇടക്കാല ജാമ്യത്തിനായി ശിവശങ്കര്‍ വിചാരണക്കോടതിയെ സമീപിച്ചത്.

ശിവശങ്കറിന്റെ ചികിത്സയ്ക്കായി എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ജാമ്യാപേക്ഷയെ എതിര്‍ത്തിരുന്നു. ഇഡിയുടെ എതിര്‍പ്പു പരിഗണിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT