പ്രതീകാത്മക ചിത്രം 
Kerala

ലൈറ്റ് ആന്റ് സൗണ്ട് കട ഉടമ ആത്മഹത്യ ചെയ്തു, തൊഴില്‍ പ്രതിസന്ധിയെ തുടര്‍ന്നെന്ന് ബന്ധുക്കള്‍

കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്നുള്ള തൊഴില്‍ പ്രതിസന്ധിയില്‍ വലഞ്ഞ ലൈറ്റ് ആന്‍ഡ് സൗണ്ട് കട ഉടമ ആത്മഹത്യ ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്നുള്ള തൊഴില്‍ പ്രതിസന്ധിയില്‍ വലഞ്ഞ ലൈറ്റ് ആന്‍ഡ് സൗണ്ട് കട ഉടമ ആത്മഹത്യ ചെയ്തു. വെണ്ണക്കര പൊന്നുമണി ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമ പൊന്നുമണിയാണ് ആത്മഹത്യ ചെയ്തത്. 

ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് ആത്മഹത്യ. വീടിനുള്ളില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

കോവിഡിനെ തുടര്‍ന്ന് തൊഴിലില്ലാതായതാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്ന് ബന്ധുക്കള്‍ പറയുന്നു. ഇവര്‍ക്ക് കടബാധ്യത ഉണ്ടായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഹർജിക്കാരില്‍ ഒരാള്‍ പെരുമാറ്റം വിശദീകരിക്കേണ്ടി വരും' ; രാഹുലിൻറെ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്

തുലാവര്‍ഷമെത്തി, ഇന്നും നാളെയും കോരിച്ചോരിയുന്ന മഴ; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഇന്ത്യന്‍ ക്രിക്കറ്റില്‍ വിവിഎസ് ലക്ഷ്മണന്‍ പിടിമുറുക്കുന്നു? ചീഫ് സെലക്ടര്‍ ആകാൻ പാര്‍ഥിവ് പട്ടേലില്ല, ക്ഷണം നിരസിച്ച് മുന്‍ താരങ്ങള്‍

24 കിലോമീറ്റര്‍ മൈലേജ്, നാലു വേരിയന്റുകള്‍, പ്രാരംഭ വില 9.99 ലക്ഷം രൂപ; മഹീന്ദ്ര എക്‌സ് യുവി 3എക്‌സ്ഒ സിഎന്‍ജി വേര്‍ഷന്‍ വിപണിയില്‍

ഗുജറാത്തിൽ ഗർബയും ദാണ്ഡിയയും, പശ്ചിമബംഗാളിൽ ദുർഗാപൂജ; അറിയാം ഇന്ത്യയിലുടനീളമുള്ള നവരാത്രി ആഘോഷങ്ങളും ആചാരങ്ങളും