എം വി ജയരാജന്‍/ഫയല്‍ ചിത്രം 
Kerala

'പട്ടിയുടെ വാല് പോലെ'; എത്ര കുഴലിലിട്ടാലും നേരെയാകില്ല; കെ സുധാകരന് എതിരെ എം വി ജയരാജന്‍

കെപിസിസി പ്രസിഡന്റ് കെ സുധാകരന് എതിരെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍

Author : സമകാലിക മലയാളം ഡെസ്ക്


ആലപ്പുഴ: കെപിസിസി പ്രസിഡന്റ് കെ സുധാകരന് എതിരെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. പന്തീരാണ്ട് കാലം പട്ടിയുടെ വാല് കുഴലിലിട്ടാലും നേരെയാകില്ല, കെപിസിസി പ്രസിഡന്റ് കെ സുധാകരനെ എത്രകാലം കുഴലിലിട്ടാലും നേരെയാക്കാന്‍ കോണ്‍ഗ്രസിന് ആകില്ലെന്നും ജയരാജന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെതിരായ സുധാകരന്റെ പരാമര്‍ശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ധിക്കാരവും അധിക്ഷേപവുമാണ് അദ്ദേഹത്തിന്റെ മുഖമുദ്ര. താന്‍ കഴിഞ്ഞേയുള്ളു മറ്റാരും എന്നതാണ് സുധാകരന്റെ നിലപാടെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.

എല്‍ഡി.എഫ് അനുകൂല സാഹചര്യമാണ് തൃക്കാക്കരയില്‍. വികസനവും ക്ഷേമവും ഒപ്പം മികച്ച സ്ഥാനാര്‍ഥിയും എല്ലാം ചേരുന്നതാകും വിജയം. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡി.എഫിന് സീറ്റ് വര്‍ധിക്കുകയാണ് ചെയ്തതെന്നും എം വി. ജയരാജന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

തൃക്കാക്കര മണ്ഡലത്തില്‍ മുഖ്യമന്ത്രി ചങ്ങലയില്‍നിന്നു പൊട്ടിയ നായയെപ്പോലെ നടക്കുകയാണെന്നായിരുന്നു കെ സുധാകരന്റെ പരാമര്‍ശം. പ്രയോഗം വിവാദമായതിന് പിന്നാലെ കെ സുധാകരന്‍ തിരുത്തുമായി രംഗത്തെത്തി. താന്‍ നടത്തിയ പരാമര്‍ശം മലബാറിലുള്ള കൊളോക്കിയല്‍ ഉപമയാണ്. പരാമര്‍ശത്തില്‍ ഒരു വാക്കിനകത്തും അപമാനിക്കുന്ന രീതിയില്‍ ഒന്നും ഉപയോഗിച്ചിട്ടില്ല. അങ്ങനെ തോന്നിയിട്ടുണ്ടെങ്കില്‍ മാത്രം അത് പിന്‍വലിക്കുന്നു. താന്‍ തന്നെക്കുറിച്ചും അത്തരത്തിലുള്ള പരാമര്‍ശം നടത്താറുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊച്ചി മെട്രോയുടെ പേര് മാറ്റരുത്, 'കേരളം മെട്രോ' എന്ന പുനര്‍നാമകരണം വിചിത്രം; മുഖ്യമന്ത്രിക്ക് കത്തയച്ച് ഹൈബി ഈഡന്‍

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍നിന്ന് രണ്ട് പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം

ജോളിയുമായി സാമ്യം; 'അണലി'ക്ക് വിലക്ക്

'പാചക വാതകത്തിന് ഇത്രയും വിലക്കുറവ് മറ്റൊരു രാജ്യത്തുമില്ല'; വിലക്കയറ്റത്തില്‍ സുരേഷ് ഗോപി

യുക്രൈയ്‌നില്‍ കൊല്ലപ്പെട്ട അഖില്‍ ജോയലിന്റെ ഭൗതികശരീരം 24 ന് നാട്ടിലെത്തിക്കും