ഐഎന്‍എല്‍ പതാക 
Kerala

അഹമ്മദ് ദേവര്‍കോവില്‍ ചെയര്‍മാനായി 7 അംഗ അഡ്‌ഹോക് കമ്മിറ്റി; ഐഎന്‍എല്‍ സംസ്ഥാന നേതൃത്വം പിരിച്ചുവിട്ടു

പാര്‍ട്ടിയില്‍ ചേരിപ്പോര് രൂക്ഷമായ സാഹചര്യത്തിലാണ് കടുത്ത നടപടി. 

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ഐഎന്‍എല്‍  സംസ്ഥാന കമ്മിറ്റിയും സംസ്ഥാന കൗണ്‍സിലും സംസ്ഥാന സെക്രട്ടേറിയറ്റും പിരിച്ചുവിട്ടു. മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ നേതൃത്വത്തില്‍ ദേശീയ നിര്‍വാഹകസമിതി ഓണ്‍ലൈനില്‍ യോഗം ചേര്‍ന്നതിനു പിന്നാലെയാണു നടപടി. പ്രസിഡന്റ് അബ്ദുല്‍ വഹാബ് യോഗത്തില്‍ പങ്കെടുത്തില്ല. പാര്‍ട്ടിയില്‍ ചേരിപ്പോര് രൂക്ഷമായ സാഹചര്യത്തിലാണ് കടുത്ത നടപടി. 

മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ചെയര്‍മാനായി 7 അംഗ അഡ്‌ഹോക് കമ്മിറ്റിയെ ചുമതലപ്പെടുത്തി. നിലവിലെ പ്രസിഡന്റും സെക്രട്ടറിയും കമ്മിറ്റിയിലുണ്ട്. മാര്‍ച്ച് 31നു മുന്‍പ് അംഗത്വ വിതരണവും സംഘടനാ തിരഞ്ഞെടുപ്പും പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍  അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെറ്റുകള്‍ സംഭവിച്ചുവെന്ന് പറയാന്‍ ഇങ്ങനെ ഒരു തോല്‍വി തരേണ്ടിയിരുന്നോ?'

3 വിക്കറ്റുകള്‍, നിതീഷിന്റെ മിന്നും ബൗളിങ്; ഇന്ത്യന്‍ ലക്ഷ്യം 160 റണ്‍സ്

യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തി; പരാമാവധി ചാര്‍ജ് 300 രൂപ

'ആ ഡിസൈനിൽ എന്റെ ചിത്രങ്ങൾ'; ബി​ഗ് ബോസിൽ മോഹൻലാൽ ധരിച്ച ഷർട്ട് വിവാ​​ദത്തിൽ

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; 17നും 30നും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം