Liquor stores will not open today and Sunday പ്രതീകാത്മക ചിത്രം
Kerala

ഇന്നും ഞായറാഴ്ചയും മദ്യശാലകള്‍ തുറക്കില്ല

തിരുവോണം പ്രമാണിച്ച് വെള്ളിയാഴ്ച സംസ്ഥാനത്തെ ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ക്ക് അവധിയായിരിക്കും.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവോണം പ്രമാണിച്ച് വെള്ളിയാഴ്ച സംസ്ഥാനത്തെ ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ക്ക് അവധിയായിരിക്കും. ബാറുകള്‍ തുറന്നുപ്രവര്‍ത്തിക്കും.

ഞായറാഴ്ച ശ്രീനാരായണ ഗുരു ജയന്തി ദിവസവും 21ന് ശ്രീനാരായണ ഗുരു സമാധിദിവസവും മദ്യശാലകള്‍ക്ക് അവധിയായിരിക്കും. തിരുവോണദിവസവും ശ്രീനാരായണ ഗുരു ജയന്തി ദിനത്തിലും സംസ്ഥാനത്തെ ബെവ്കോ ഔട്ട് ലെറ്റുകള്‍ തുറന്നുപ്രവര്‍ത്തിക്കാത്തതിനാല്‍ ഉത്രാട ദിവസമായ ഇന്നലെ മദ്യം വാങ്ങാന്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ഇത്തവണ റെക്കോര്‍ഡ് മദ്യവില്‍പ്പനയാകും സംസ്ഥാനത്ത് രേഖപ്പെടുത്തുകയെന്നാണ് അധികൃതരുടെ കണക്കൂകൂട്ടല്‍.

കഴിഞ്ഞ ഓണക്കാലത്ത് ഉത്രാടപ്പാച്ചില്‍ ദിവസം സംസ്ഥാനത്ത് റെക്കോഡ് മദ്യവില്‍പ്പനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞവര്‍ഷം ഓണക്കാലത്ത് ബെവ്കോയിലൂടെ 818.21 കോടി രൂപയുടെ മദ്യ വില്‍പ്പന നടന്നിരുന്നു. ഇത്തവണയും സമാനമായ രീതിയില്‍ മദ്യവില്‍പ്പന ഉയരാനുള്ള സാധ്യതയാണ് സംസ്ഥാനത്തുള്ളത്.

Liquor stores will not open today and Sunday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

SCROLL FOR NEXT