കൊച്ചി മെട്രോയിൽ നടന്ന ലൈവ് ഫാഷൻ ഷോ/ കെഎംആര്‍എല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രങ്ങള്‍ 
Kerala

ഓടുന്ന ട്രെയിനിൽ ക്യാറ്റ് വോക്ക്! കൊച്ചി മെട്രോയിൽ ലൈവ് ഫാഷൻ ഷോ, 20 വിദ്യാർഥികൾ ചുവടുവച്ചു, ചിത്രങ്ങൾ 

ബി​ഗ് ബോസ് താരം ഷിയാസ് കരീം, ടിക് ടോക്ക് ഫെയിം അമൃത സജു എന്നിവരാണ് ഷോ സ്റ്റോപ്പർമാരായി എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഓട്ടത്തിനിടയിൽ കൊച്ചി മെട്രോ ട്രെയിനിൽ ലൈവ് ഫാഷൻ ഷോ. വനിതാ ദിനാഘോഷത്തിന്റെ ഭാഗമായാണ് യാത്രക്കാർക്കായി ട്രയിനിനകത്ത് ഷോ സംഘടിപ്പിച്ചത്. ഡിസൈനർ വസ്ത്രങ്ങളണിഞ്ഞ 20 വിദ്യാർഥികൾ മെട്രോയിൽ ചുവടുവച്ചു. ബി​ഗ് ബോസ് താരം ഷിയാസ് കരീം, ടിക് ടോക്ക് ഫെയിം അമൃത സജു എന്നിവരാണ് ഷോ സ്റ്റോപ്പർമാരായി എത്തിയത്.

ജെഡി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയുടെ സഹകരണത്തോടെയാണ് ട്രെയിനിനുള്ളിൽ ഷോ സംഘടിപ്പിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് മോഡലുകൾ മെട്രോയുടെ റാംപിലെത്തിയത്. ജവാഹർലാൽ നെഹ്റു സ്റ്റേഡിയം സ്റ്റേഷനിൽ നിന്ന് മെട്രോയിൽ കയറിയ ഇവർക്കൊപ്പം കെഎംആർഎൽ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. ദക്ഷിണേന്ത്യയിലെ മെട്രോ സർവീസുകളിൽ ആദ്യമായാണ് ഇത്തരം ഫാഷൻ ഷോ സംഘടിപ്പിക്കുന്നത്. 

വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി മുട്ടം മെട്രോ സ്റ്റേഷന്റെ പൂർണ നിയന്ത്രണം ഇന്നലെ വനിതകൾക്കായിരുന്നു. സ്റ്റേഷൻ കൺട്രോൾ, ടിക്കറ്റിങ്, സുരക്ഷ, കസ്റ്റമർ സർവീസ്, ഹൗസ് കീപ്പിങ് തുടങ്ങി എല്ലാ വിഭാഗത്തിലും വനിതാ ജീവനക്കാർ മാത്രമാണുണ്ടായിരുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഡിയുടെ കത്ത്; പിണറായിക്കെതിരെ കേസ് എടുക്കാന്‍ ധാരണ; മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കൂടിക്കാഴ്ച നടത്തി

'ദുവ അവളുടെ അച്ഛന്റെ ഫോട്ടോ കോപ്പി തന്നെ!', 'ഞങ്ങളുടെ ഹൃദയങ്ങളും വലുതാകുകയാണ്'; മനോഹരമായ ചിത്രങ്ങളുമായി താരദമ്പതികൾ

'എന്നെ മുന്നോട്ട് നയിക്കുന്നത് നിങ്ങളുടെ ഉപാധികളില്ലാത്ത സ്നേഹവും പിന്തുണയുമാണ്'; നന്ദി പറഞ്ഞ് മമ്മൂട്ടി

ഇഡിയുടെ കത്തില്‍ അന്വേഷണം വിജിലന്‍സിന് കൈമാറും; നാളെ മുതല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം: പിഎംഎല്‍എ നിയമപ്രകാരം കേസെടുത്ത് ഇഡി, വധശ്രമക്കേസില്‍ ഇതാദ്യം