Kerala

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം നാളെ;  പത്രികകള്‍ വ്യാഴാഴ്ച മുതല്‍ സമര്‍പ്പിക്കാം

പത്രിക സമര്‍പ്പണത്തിനുള്ള അവസാന തീയതി നവംബര്‍ 19 ആണ്

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം:   സംസ്ഥാനത്ത് ഡിസംബര്‍ 8,10,14 തീയതികളില്‍ നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള പൊതു തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം നാളെ പുറപ്പെടുവിക്കുമെന്ന് സംസ്ഥാന  തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു.  വ്യാഴാഴ്ച മുതല്‍ സ്ഥാനാര്‍ഥികള്‍ക്ക് പത്രിക സമര്‍പ്പിക്കാം.  അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വരണാധികാരികള്‍ക്കോ ഉപവരണാധികാരികള്‍ക്കോ മുന്നിലാണ് പത്രിക സമര്‍പ്പിക്കേണ്ടത്. അവധി  ദിവസങ്ങളൊഴികെ രാവിലെ 11 നും ഉച്ചയ്ക്ക് 3നും ഇടയ്ക്കുള്ള സമയത്താണ് പത്രിക സമര്‍പ്പിക്കേണ്ടത്.  പത്രിക സമര്‍പ്പണത്തിനുള്ള അവസാന തീയതി നവംബര്‍ 19 ആണ്.  

നാമനിര്‍ദ്ദേശ പത്രികയോടൊപ്പം സ്ഥാനാര്‍ത്ഥി നല്‍കേണ്ട വിശദ   വിവരങ്ങള്‍ ഫോറം 2എ യില്‍ സമര്‍പ്പിക്കണം.  ഫാറം 2എ ഭേദഗതി ചെയ്തിട്ടുണ്ട്. പുരുഷന്‍/സ്ത്രീ എന്നതിന് പുറമേ ട്രാന്‍സ്‌ജെന്‍ഡര്‍ എന്നുകൂടി ചേര്‍ത്തിട്ടുണ്ട്.  കൂടാതെ നാമനിര്‍ദ്ദേശകന്റെ പ്രഖ്യാപനത്തിലും മാറ്റം ഉണ്ട്.  2എ ഫോറത്തില്‍ സ്ഥാനാര്‍ഥിയുടെ പാസ്‌പോര്‍ട്ട് വലിപ്പത്തിലുള്ള കളര്‍ ഫോട്ടോ പതിക്കേണ്ടതാണ്.  2എ ഫാറത്തിലെ എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതാണ്. സ്ഥാനാര്‍ഥിയുടെ ഫോണ്‍ നമ്പര്‍,   ഇ-മെയില്‍   വിവരം, സോഷ്യല്‍ മീഡിയ അക്കൗണ്ട് നമ്പര്‍ പാന്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങളും പുതുതായി  നല്‍കണം. സ്ഥാനാര്‍ഥിയുടെയും കുടുംബത്തിന്റേയും സ്വത്ത്, ബാദ്ധ്യത-കുടിശ്ശിക വിവരങ്ങള്‍ എന്നിവയ്ക്ക് പുറമേ സ്ഥാനാര്‍ത്ഥിയുടെ വരുമാന സ്രോതസിന്റെ വിശദവിവരങ്ങളും കാണിക്കേണ്ടതുണ്ട്. കോടതിയില്‍ വിചാരണയിലുള്ള കേസുകള്‍ ശിക്ഷിക്കപ്പെട്ട കേസുകള്‍ എന്നിവയുണ്ടെങ്കില്‍ അതിന്റെ വിവരവും സ്ഥാനാര്‍ത്ഥി നല്‍കേണ്ടതുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

സുധാകരന് സീറ്റില്ല?; ബിജെപിയിലും അനിശ്ചിതത്വം, ഇറാനോട് കടുപ്പിച്ച് ഖത്തര്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

21 ചരക്കു കപ്പലുകളും 611 ജീവനക്കാരും ഹോർമുസിൽ കുടുങ്ങി, ചർച്ചകളുമായി ഇന്ത്യ

'ഓരോ തുള്ളി രക്തത്തിന്റെയും വില യുഎസും ഇസ്രയേലും ഒടുക്കേണ്ടി വരും; നീതി നടപ്പാക്കുക തന്നെ ചെയ്യും’

'തെരഞ്ഞെടുപ്പിന്റെ പേരിൽ എന്റെ ഹണിമൂൺ മുക്കരുത്!' അപേക്ഷയുമായി അധ്യാപിക കലക്ടറേറ്റിൽ

SCROLL FOR NEXT