പ്രതീകാത്മക ചിത്രം 
Kerala

കുളിക്കുന്നതിനിടെ ഒഴുകിപ്പോയ തുണിയെടുക്കാൻ ശ്രമം; കല്ലടയാറ്റിലെ കുത്തൊഴുക്കില്‍പ്പെട്ട വയോധികയെ രക്ഷിച്ച് നാട്ടുകാർ

300 മീറ്ററോളം മുന്നോട്ടുപോയ വയോധികയെ അതിസാഹസികമായാണ് നാട്ടുകാര്‍ രക്ഷപ്പെടുത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കല്ലടയാറ്റിലെ കുത്തൊഴുക്കില്‍പ്പെട്ട വയോധികയെ ജീവിതത്തിലേക്ക് രക്ഷിച്ച് നാട്ടുകാര്‍. കുളത്തൂപ്പുഴ സ്വദേശിയായ 65 വയസുകാരിയായ  സതിയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഒഴുക്കിൽപ്പെട്ട്  300 മീറ്ററോളം മുന്നോട്ടുപോയ സതിയെ അതിസാഹസികമായാണ് നാട്ടുകാര്‍ രക്ഷപ്പെടുത്തിയത്.

ബാംഗ്ലൂരില്‍ താമസിച്ചുവന്നിരുന്ന സതി നാട്ടിലെത്തിയപ്പോള്‍ സഹോദരിക്കൊപ്പം കുളിക്കാനിറങ്ങിയതാണ്. കുളിക്കുന്നതിനിടെ തുണി ഒഴുക്കില്‍പ്പെട്ടപ്പോള്‍ ഇത് പിടിക്കാനായി മുന്നോട്ടാഞ്ഞപ്പോഴാണ് കുത്തൊഴുക്കില്‍പ്പെട്ടത്. സഹോദരിയുടെ കരച്ചിൽ കേട്ടാണ് നാട്ടുകാർ ഓടിക്കൂടിയത്.  കമ്പില്‍ പിടിത്തം കിട്ടിയ സതിയെ വടവും കയറും ഉപയോഗിച്ച് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് വലിച്ചെടുത്തത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബന്ധുനിയമന വിവാദത്തില്‍ രാജി; സണ്ണി ജോസഫിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് രാജിവെച്ച് സഹോദരീഭര്‍ത്താവ്

മണ്ണിടിച്ചില്‍ ഭീഷണി; പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു, സഞ്ചാരികള്‍ക്ക് പ്രവേശനമില്ല

മാസംതോറും 20,000 രൂപ നിക്ഷേപിക്കാമോ?, കോടികള്‍ സമ്പാദിക്കാം; പെന്‍ഷന്‍ ഓപ്ഷന്‍, അറിയേണ്ടതെല്ലാം

കുറഞ്ഞ നിരക്കില്‍ ലക്ഷ്വറി വില്ലകള്‍; ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പില്‍ ദുബൈ പൊലീസിന്റെ മുന്നറിയിപ്പ്

മദ്യക്കുപ്പി ഇടാന്‍ സ്ഥലം നല്‍കിയില്ല, ബ്ലോക്ക് പഞ്ചായത്ത് അംഗത്തെ കമ്പിവടിക്ക് അടിച്ച് പരിക്കേല്‍പ്പിച്ചു

SCROLL FOR NEXT