പ്രതീകാത്മക ചിത്രം 
Kerala

ചത്ത കോഴികളെ വില്‍ക്കാന്‍ ശ്രമം തടഞ്ഞ് നാട്ടുകാര്‍; രണ്ടുപേര്‍ കസ്റ്റഡിയില്‍

ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരം പൊലിസിനെയും നഗരസഭയെയും അറിയിക്കുകയായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  തിരുവനന്തപുരം കഴക്കൂട്ടത്ത് ചത്ത കോഴിയെ വില്‍ക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. കഴക്കൂട്ടം കുളത്തൂര്‍ ജങ്ഷനിലെ ബര്‍ക്കത്ത് ചിക്കന്‍ സ്റ്റാളിലാണ് ചത്ത കോഴിയെ വില്‍ക്കാന്‍ ശ്രമം നടന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരം പൊലിസിനെയും നഗരസഭയെയും അറിയിക്കുകയായിരുന്നു.

ഈ മേഖലയില്‍ നേരത്തെയും ഇത്തരത്തില്‍ ചത്ത കോഴിയെ വില്‍ക്കുന്നതായി വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു.  ഇന്ന് രാവിലെ ചുള്ളിമാനൂരിലെ ഫാമില്‍ നിന്ന് കഴക്കൂട്ടത്തെ ചിക്കന്‍ സ്റ്റാളിലേക്ക് വാഹനത്തില്‍ കോഴികളെ എത്തിച്ചത്. ഇക്കൂട്ടത്തില്‍ ഏറെയും ചത്ത കോഴികളായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ നാട്ടുകാര്‍ വിവരം പൊലീസിനെയും നഗരസഭയെയും അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നഗരസഭയിലെ ആരോഗ്യവിവാഗം ഉദ്യോഗസ്ഥര്‍ എത്തി വാഹനം തുറന്നു പരിശോധിക്കുകയായിരുന്നു. പരിശോധനയില്‍ വാഹനത്തില്‍ നിരവധി ചത്തകോഴികളെ കണ്ടെത്തി. തുടര്‍ന്ന് വാഹനത്തിലെ ഡ്രൈവറെയും സഹായിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

നേരത്തെ നിരവധി തവണ പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തില്‍ നാട്ടുകാര്‍ തന്നെ പ്രദേശത്ത് പരിശോധന വ്യാപകമാക്കിയിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT