ഫയല്‍ ചിത്രം 
Kerala

സംസ്ഥാനത്ത് ഇന്ന് ലോക്ഡൗണിനു സമാനം, ‌കർശന പരിശോധന; അനാവശ്യ യാത്രക്കാർക്കെതിരെ കേസ് 

പുറത്തിറങ്ങുന്നവർ കാരണം വ്യക്തമാക്കുന്ന രേ‌ഖകളോ സത്യവാങ്മൂലമോ കയ്യിൽ കരുതണം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ. സംസ്ഥാനത്തുടനീളം ഇന്ന് കർശന പരിശോധനയുണ്ടാകുമെന്നും അനാവശ്യ യാത്ര നടത്തുന്നവർക്കെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. പുറത്തിറങ്ങുന്നവർ കാരണം വ്യക്തമാക്കുന്ന രേ‌ഖകളോ സത്യവാങ്മൂലമോ കയ്യിൽ കരുതണം. 

പഴം, പച്ചക്കറി, പലവ്യഞ്ജനം, പാൽ, മീൻ, ഇറച്ചി എന്നിവ വിൽക്കുന്ന കടകൾ രാവിലെ 7 മുതൽ രാത്രി 9 വരെ പ്രവർത്തിക്കും. ഹോട്ടലിലും ബേക്കറിയിലും പാഴ്സൽ മാത്രമേ അനുവദിക്കൂ. ഹോം ഡെലിവറിയും അനുവദിക്കും. ആൾക്കൂട്ടം കൾശനമായി നിയന്ത്രിക്കും. അടിയന്തര സാഹചര്യങ്ങളിൽ വർക്‌ഷോപ്പുകൾ തുറക്കാം. പൊലീസ് പരിശോധന അർദ്ധരാത്രി വരെ തുടരും. 

ദീര്‍ഘദൂര ബസ്സുകളും ട്രെയിനുകളും ഓടുന്നതിന് നിയന്ത്രണം ബാധകമല്ല. ആശുപത്രി, വാക്സിനേഷൻ എന്നിവയ്ക്കു വേണ്ടി യാത്ര നടത്താം. മാധ്യമ സ്ഥാപനങ്ങൾ, മരുന്നുകടകൾ, ആംബുലൻസ് എന്നിവയ്ക്ക് തടസ്സമില്ല. മാധ്യമ സ്ഥാപനങ്ങൾ, മരുന്നുകടകൾ, ആംബുലൻസ് എന്നിവയ്ക്ക് തടസ്സമില്ല. വിവാഹ, മരണാനന്തര ചടങ്ങുകളിൽ 20 പേർ മാത്രമേ പങ്കെടുക്കാവൂ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി