പ്രതീകാത്മക ചിത്രം 
Kerala

മദ്യലഹരിയിൽ റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങി, ട്രെയിൻ നിർത്തി യുവാവിനെ വിളിച്ചുണർത്തി ലോക്കോ പൈലറ്റ്

കൊല്ലം-ചെങ്കോട്ട പാതയിൽ എഴുകോൺ റെയിൽവേ സ്റ്റേഷനു സമീപത്തെ ട്രാക്കിൽ കിടന്നാണ് യുവാവ് ഉറങ്ങിയത്

സമകാലിക മലയാളം ഡെസ്ക്

കൊല്ലം; മദ്യലഹരിയിൽ റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങിയ യുവാവിനെ ട്രെയിൻ നിർത്തി രക്ഷിച്ചു. അച്ചൻകോവിൽ ചെമ്പനരുവി നിരവിൽ പുത്തൻവീട്ടിൽ റെജി(39) ആണ് ലോക്കോ പൈലറ്റിന്റെ ഇടപെടലിൽ രക്ഷപ്പെട്ടത്. കൊല്ലം-ചെങ്കോട്ട പാതയിൽ എഴുകോൺ റെയിൽവേ സ്റ്റേഷനു സമീപത്തെ ട്രാക്കിൽ കിടന്നാണ് യുവാവ് ഉറങ്ങിയത്.

കൊല്ലത്തുനിന്നു പുനലൂരിലേക്കുള്ള മെമു, ചീരങ്കാവ് ഇ.എസ്.ഐ.ആശുപത്രിക്കു സമീപമെത്തിയപ്പോൾ യുവാവ് പാളത്തിന്റെ മധ്യത്തിൽ കിടന്നുറങ്ങുന്നത് ലോക്കോ പൈലറ്റ് കണ്ടത്. വേ​ഗം കുറവായതിനാൽ ട്രെയിൻ നിർത്തി ലോക്കോ പൈലറ്റും യാത്രികരും ചേർന്ന് യുവാവിനെ പാളത്തിൽനിന്നു പിടിച്ചുമാറ്റി. സംഭവം അറി‍ഞ്ഞ് എത്തിയ എഴുകോൺ പൊലീസിന് ഇയാളെ കൈമാറി. പൊലീസിന്റെ നിർദേശപ്രകാരം ബന്ധുക്കളെത്തി യുവാവിനെ കൂട്ടിക്കൊണ്ടുപോയി.

യുവാവ് മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് മഴയോടൊപ്പം വീശിയടിച്ച കാറ്റിൽ പാളത്തിലേക്ക് മരങ്ങൾ ഒടിഞ്ഞുവീണതിനാൽ ഈ ഭാഗത്ത്‌ തീവണ്ടികൾ വേഗം കുറച്ചുപോകാൻ നിർദേശമുണ്ടായിരുന്നു. ഇതാണ് യുവാവിന് രക്ഷയായത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'അല്ലറ ചില്ലറ നേതാവല്ല'; കണ്ണൂരിൽ കെ സുധാകരൻ അനുകൂലികളുടെ പന്തം കൊളുത്തി പ്രകടനം

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

SCROLL FOR NEXT