കെ കെ ശൈലജ, വീണാ ജോർജ് / ഫയൽ 
Kerala

കോവിഡ്‌ പ്രതിരോധ വസ്‌തുക്കൾ വാങ്ങിയതിൽ അഴിമതി : ശൈലജയെയും വീണയെയും ലോകായുക്ത ഒഴിവാക്കി

രാഷ്‌ട്രീയലാഭത്തിനായി മന്ത്രിമാരെ വലിച്ചിഴയ്‌ക്കരുതെന്ന്‌ ലോകായുക്ത പരാതിക്കാരിയെ ഓർമിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കോവിഡ്‌ പ്രതിരോധ വസ്‌തുക്കൾ വാങ്ങിയതിൽ അഴിമതിയുണ്ടെന്ന പരാതിയിൽ നിന്ന്‌ മന്ത്രി വീണാ ജോർജിനെയും മുൻ മന്ത്രി കെ കെ ശൈലജയെയും ലോകായുക്ത ഒഴിവാക്കി. യൂത്ത്‌കോൺഗ്രസ്‌ നേതാവ്‌ വീണാ എസ്‌ നായർ നൽകിയ പരാതിയിൽ നിന്നാണ്‌ ഇവരെ ഒഴിവാക്കിയത്‌.

കേരള മെഡിക്കൽ സർവീസസ്‌ കോർപറേഷൻ കോവിഡ്‌ പ്രതിരോധ വസ്‌തുക്കൾ വാങ്ങിയതിൽ അഴിമതിയുണ്ടെന്നായിരുന്നു പരാതി. മന്ത്രിയും മുൻമന്ത്രിയും അടക്കം 13 പേർക്കെതിരെയായിരുന്നു പരാതി. പരാതി പരി​ഗണഇച്ച ലോകായുക്ത, മുൻമന്ത്രിയും നിലവിലെ മന്ത്രിയും എന്ത്‌ ക്രമക്കേടാണ്‌ കാട്ടിയതെന്ന്‌ ഹർജിക്കാരിയോട് ചോദിച്ചു.

രാഷ്‌ട്രീയലാഭത്തിനായി മന്ത്രിമാരെ ഇത്തരം സംഭവങ്ങളിലേക്ക്‌ വലിച്ചിഴയ്‌ക്കരുതെന്ന്‌ ലോകായുക്ത പരാതിക്കാരിയെ ഓർമിപ്പിച്ചു. പരാതിയിൽനിന്ന്‌ ഇരുവരെയും ഒഴിവാക്കാനും, ഇല്ലെങ്കിൽ പരാതി തള്ളുമെന്നും വ്യക്തമാക്കി. തുടർന്ന്‌ ഉപലോകായുക്ത ഹാറൂൺ റഷീദുമായി ചർച്ച ചെയ്‌ത്‌ ലോകായുക്ത സിറിയക്‌ ജോസഫ്‌ പരാതിയിൽനിന്ന്‌ ഒഴിവാക്കുകയായിരുന്നു.

ആരോഗ്യ വകുപ്പ്‌ സെക്രട്ടറി രാജൻ ഖൊബ്രഗഡേ, എൻഎച്ച്‌എം ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, തിരുവനന്തപുരം കലക്ടർ നവ്‌ജോത്‌ ഖോസ തുടങ്ങിയവരെയും പ്രതി ചേർത്തിട്ടുണ്ട്‌. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗ്യാനേഷ് കുമാറിനെ മാറ്റണം; നാളെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും, എല്‍ഡിഎഫ് പിന്തുണയ്ക്കും

ദുബൈ കൂടുതല്‍ സ്മാര്‍ട്ടാകും; ട്രാഫിക് സിഗ്നലില്‍ നിര്‍ത്തില്ല, ഇലക്ട്രിക് പോഡുകള്‍ ഓട്ടം തുടങ്ങി

'നിങ്ങള്‍ വരണം, ഇല്ലെങ്കില്‍ എന്റെ കരിയർ നഷ്ടമാകും'; ആ നടിയുടെ കാല് പിടിച്ചു പറഞ്ഞു: അനൂപ് മേനോന്‍

'ബ്ലാസ്റ്റ്!!!'... കൊമ്പുകുലുക്കി വമ്പന്‍ തുടക്കം!

ഇൻഡോറിലും വിൻഡീസ് പിന്തുടരും! ഇന്ത്യയ്ക്ക് ബാറ്റിങ്