സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മുഖ്യമന്ത്രി പിണറായി വിജയനും/ ഫയല്‍ ചിത്രം 
Kerala

ലോകായുക്ത ബില്‍: തീരുമാനത്തിലെത്താതെ സിപിഎമ്മും സിപിഐയും; ചര്‍ച്ച തുടരും

മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി പി രാജീവ്, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍, എ വിജയരാഘവന്‍ എന്നിവരാണ് എകെജി സെന്ററില്‍ ചര്‍ച്ച നടത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി പ്രശ്‌ന പരിഹാരത്തിന് സിപിഎം-സിപിഐ ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണയായില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി പി രാജീവ്, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍, എ വിജയരാഘവന്‍ എന്നിവരാണ് എകെജി സെന്ററില്‍ ചര്‍ച്ച നടത്തിയത്. 

എന്നാല്‍ ചര്‍ച്ചയില്‍ അന്തിമ ധാരണയിലെത്താന്‍ കഴിഞ്ഞില്ല. ചര്‍ച്ച തുടരും. ബുധനാഴ്ച ബില്ല് സഭയില്‍ വരാനിരിക്കെയാണ് സമവായ ചര്‍ച്ചയ്ക്ക് ഇരു പാര്‍ട്ടികളും തീരുമാനിച്ചത്. ചര്‍ച്ചയില്‍ സിപിഐ ബദല്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചു.

ലോകായുക്ത നിയമഭേദഗതിയില്‍ സിപിഐ വിയോജിപ്പ് വ്യക്തമാക്കിയതോടെയാണ് ചര്‍ച്ച ചെയ്യാന്‍ ഇരുപാര്‍ട്ടികളും തീരുമാനിച്ചത്. വിഷയത്തില്‍ പരസ്യ പ്രതികരണത്തിന് ഇല്ലെന്നും ഉഭയകക്ഷി ചര്‍ച്ചയില്‍ നിലപാട് പറയുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞിരുന്നു. സിപിഐയ്ക്ക് നിലവിലെ ബില്ലില്‍ വിയോജിപ്പുണ്ടെന്നും അതു നേരത്തെ തന്നെ പറഞ്ഞിരുന്നതാണെന്നും കാനം വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT