കെ സുധാകരനും, കെ സി വേണു​ ഗോപാലും ഫയല്‍
Kerala

തോറ്റത് നാല് സിറ്റിങ് എംപിമാർ, ഇടവേളയ്ക്ക് ശേഷം വേണു​ഗോപാലും ഫ്രാൻസിസ് ജോർജും

സുരേഷ് ഗോപി എഴുതിയ പുതു ചരിത്രം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് വീണ്ടും മേൽക്കൈ നേടിയപ്പോൾ തോറ്റത് നാല് സിറ്റിങ് എംപിമാർ. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ബിജെപി അക്കൗണ്ട് തുറന്നതും ഇത്തവണത്തെ സവിശേഷതയാണ്. എൽഡിഎഫ് ഇത്തവണയും ഒറ്റ സീറ്റിൽ ഒതുങ്ങി. ആല‍ത്തൂരിൽ കെ രാധാകൃഷ്ണനിലൂടെയാണ് എൽഡിഎഫ് ഒരു സീറ്റ് സ്വന്തമാക്കിയത്.

ആലപ്പുഴയിൽ എഎം ആരിഫ്, കോട്ടയത്ത് തോമസ് ചാഴികാടൻ, തൃശൂരിൽ കെ മുരളീധരൻ, ആലത്തൂരിൽ രമ്യ ഹരിദാസ് എന്നിവരാണ് തോറ്റ സിറ്റിങ് എംപിമാർ. 19 സിറ്റിങ് എംപിമാരിൽ 15 പേരും വിജയം കണ്ടു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സുരേഷ് ​ഗോപി പുതുമുഖമായി ലോക്സഭയിൽ എത്തും. നേരത്തെ അദ്ദേഹം രാജ്യസഭാ എംപിയായിരുന്നു. കെസി വേണു​ഗോപാൽ (ആലപ്പുഴ), ഫ്രാൻസിസ് ജോർജ് (കോട്ടയം) എന്നിവർ ഒരിടവേളയ്ക്ക് ശേഷം പാർലമെന്റിൽ വീണ്ടും എത്തുന്നു.

രാജ്മോഹൻ ഉണ്ണിത്താൻ (കാസർക്കോട്), കെ സുധാകരൻ (കണ്ണൂർ), ഷാഫി പറമ്പിൽ (വടകര) രാഹുൽ ​ഗാന്ധി (വയനാട്), എംകെ രാഘവൻ (കോഴിക്കോട്), എംപി അബ്ദുൽ സമദ് സമദാനി (പൊന്നാനി), ഇടി മുഹമ്മദ് ബഷീർ (മലപ്പുറം), വികെ ശ്രീകണ്ഠൻ (പാലക്കാട്), കെ രാധാകൃഷ്ണൻ (ആലത്തൂർ), സുരേഷ് ​ഗോപി (തൃശൂർ), ബെന്നി ബെഹനാൻ (ചാലക്കുടി), ഹൈബി ഈഡൻ (എറണാകുളം), ഫ്രാൻസിസ് ജോർജ് (കോട്ടയം), ഡീൻ കുര്യാക്കോസ് (ഇടുക്കി), കെ വേണു​ഗോപാൽ (ആലപ്പുഴ), കൊടിക്കുന്നിൽ സുരേഷ് (മാവേലിക്കര), ആന്റോ ആന്റണി (പത്തനംതിട്ട), എൻകെ പ്രേമചന്ദ്രൻ (കൊല്ലം), അടൂർ പ്രകാശ് (ആറ്റിങ്ങൽ), ശശി തരൂർ (തിരുവനന്തപുരം) എന്നിവരാണ് വിജയിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT