മന്ത്രി എ കെ ശശീന്ദ്രന്‍  ഫയല്‍ ചിത്രം
Kerala

ഏറ്റവും കൂടുതൽ കാലം തുടർച്ചയായി മന്ത്രിപദവിയിൽ; റെക്കോർഡ് ഇനി എ കെ ശശീന്ദ്രന്

തുടർച്ചയായി 2364 ദിവസം മന്ത്രിയാണ് ശശീന്ദ്രൻ

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി മന്ത്രിസ്ഥാനത്ത് ഇരുന്നതിന്റെ റെക്കോർഡ് ഇനി എ കെ ശശീന്ദ്രന്. തുടർച്ചയായി 2364 ദിവസം (6 വർഷം 5 മാസം 22 ദിവസം) മന്ത്രിയാണ് ശശീന്ദ്രൻ. മുഖ്യമന്ത്രി ഒഴികെയുള്ള കണക്കാണിത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രണ്ടാം അച്യുതമേനോൻ സർക്കാരിലെ ബേബി ജോൺ, കെ അവുക്കാദർകുട്ടി നഹ, എൻ കെ ബാലകൃഷ്ണൻ (മൂന്നുപേരും 1970 ഒക്ടോബർ 4 – 1977 മാർച്ച് 25; 2364 ദിവസം) എന്നിവർക്കൊപ്പമെത്തി ജൂലൈ 23 ന് ശശീന്ദ്രൻ. 2018 ഫെബ്രുവരി 1 മുതൽ ശശീന്ദ്രൻ തുടർച്ചയായി മന്ത്രിയാണ്.

ഒന്നാം പിണറായി വിജയൻ സർക്കാരിൽ 306 ദിവസം (2016 മേയ് 25 – 2017 മാർച്ച് 27 വരെ) എ കെ ശശീന്ദ്രൻ മന്ത്രിയായിരുന്നു. ഒരു മന്ത്രിസഭയിൽനിന്നു രാജിവച്ച് അതേ മന്ത്രിസഭയിൽത്തന്നെ തിരിച്ചെത്തിയ 7 പേരിൽ ഒരാളാണ് ശശീന്ദ്രൻ. തുടർച്ചയായി 2065 ദിവസം മന്ത്രിയായ കെ ക‍ൃഷ്ണൻകുട്ടിക്കാണ് തൊട്ടു പിന്നിൽ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT