ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ചു 
Kerala

ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ചു; ഡ്രൈവർ വെന്തു മരിച്ചു

പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോടിന് സമീപം കാഞ്ഞിക്കുളത്താണ് ഇന്ന് പുലർച്ചെ അപകടം ഉണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

പാലക്കാട്: ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഒരാൾ വെന്തു മരിച്ചു. ലോറി ഡ്രൈവർ ശ്രീകൃഷ്ണപുരം സ്വദേശി നസീറുദ്ദീനാണ് മരിച്ചത്. പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോടിന് സമീപം കാഞ്ഞിക്കുളത്താണ് ഇന്ന് പുലർച്ചെ അപകടം ഉണ്ടായത്.

അറക്കപ്പൊടി കയറ്റി വരികയായിരുന്ന കെഎൽ 53 എക്സ് 3522 എന്ന ലോറിയും മറ്റൊരു കണ്ടെയ്നർ ലോറിയും ആണ് കൂട്ടിയിടിച്ചത്. അറക്കപ്പൊടി കയറ്റിയ ലോറിയിലെ ആളാണ് മരിച്ച നസീറുദ്ദീൻ. വാഹനത്തിന് തീപിടിച്ചതോടെ നസീറുദ്ദീന് ഗുരുതരമായി പൊള്ളലേൽക്കുകയായിരുന്നു.

ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചു. കണ്ടെയ്നർ ലോറിയുടെ ഡ്രൈവറായ ഇതരസംസ്ഥാന തൊഴിലാളിക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർഫോഴ്സ് സ്ഥലത്തെത്തി ലോറിയിലെ തീ അണച്ചിട്ടുണ്ട്.

Lorries collide and catch fire in Palakkad; driver burnt to death

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടല്‍'; കൂട്ട കസ്റ്റഡിയില്‍ യുഎന്‍ പ്രസ്താവന തള്ളി ഇന്ത്യ

ആത്മഹത്യ ചെയ്‌തെന്ന് പറഞ്ഞ് ആശുപത്രിയില്‍ എത്തിച്ചു, രോഗിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍; തുമ്പായത് ഡോക്ടറുടെ സംശയം

കോണ്‍ഗ്രസില്‍ ചേരുമെന്നത് അസംബന്ധം; മരണം വരെ ബിജെപി പ്രവര്‍ത്തകയായി തുടരുമെന്ന് ശ്രീലേഖ

യുഎൻ പ്രസ്താവന തള്ളി ഇന്ത്യ, ഹൂതി ആക്രമണത്തിൽ നടുങ്ങി റിയാദ്, മിനി കൂപ്പർ അപകടത്തിൽ മൂന്ന് മരണം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സിജെപി പ്രതിഷേധം: നിയന്ത്രണങ്ങള്‍, കരുതല്‍ തടങ്കല്‍; സുപ്രീംകോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിങ്