

ന്യൂഡല്‍ഹി: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായ 32 ഓളം മലയാളികളെ കുറിച്ചുള്ള വിവരങ്ങള്‍ സര്‍ക്കാരിന് ലഭിച്ചു. മുഖ്യമന്ത്രി ഓഫീസുമായി കാണാതായവരുടെ ബന്ധുക്കള്‍ അടക്കമുള്ളവരാണ് ബന്ധപ്പെട്ടത്. മേഖലയില്‍ 48 ഓളം മലയാളികള്‍ ഉണ്ടെന്നാണ് വിവരം. ഇതില്‍ 18 പേരുമായി സംസാരിക്കാനായി. 14 പേരുമായി ആശയവിനിമയത്തിന് സാധിച്ചിട്ടില്ല. നോര്‍ക്ക വഴി 20 ഓളം പേരുടെ വിവരങ്ങളും ലഭിച്ചിട്ടുണ്ട്.
ദുരന്ത മേഖലയില്‍ ഉള്ളവരുടെ വിവരങ്ങള്‍ എംബസിക്ക് കൈമാറിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നേപ്പാളില്‍ വ്യാപക നാശം വിതച്ച മിന്നല്‍ പ്രളയത്തിന് പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ ആരംഭിച്ചിരുന്നു. ഈ നമ്പരുകള്‍ മുഖേന ആണ് നേപ്പാളിലുള്ളവരുടെ കുടുംബാംഗങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് സഹായം തേടിയത്.
ദുരന്തയ്യില്‍ അടിയന്തിര സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനായി നോര്‍ക്ക ഹെല്‍പ് ഡെസ്‌ക് തുടങ്ങിയിട്ടുണ്ട്. ഈ സേവനം ഉപയോഗപ്പെടുത്തുന്നതിന് നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ 18004253939 (ടോള്‍ ഫ്രീ നമ്പര്‍), +91-8802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates