കോഴിക്കോട് ലോറിയും കാറും കൂട്ടിയിടിച്ച അപകടം.  
Kerala

കോഴിക്കോട് ബിവറജിലേക്ക് മദ്യവുമായി വന്ന ലോറി അപകടത്തില്‍പ്പെട്ടു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ലോറി ഡ്രൈവറായിരുന്ന വയനാട് സ്വദേശി കൃഷ്ണന്‍ മരിച്ചു. കോഴിക്കോട് ഇരിങ്ങാടന്‍ പള്ളി ജംഗ്ഷനിലാണ് അപകടം നടന്നത്. ലോറി കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്.

മൈസൂരുവില്‍ നിന്ന് കോഴിക്കോട് ബിവറേജിലേക്ക് മദ്യവുമായി വന്ന ലോറിയാണ് മറിഞ്ഞത്. അപകടത്തില്‍ ലോറിക്കിടയില്‍ കുടുങ്ങിയ കൃഷ്ണനെ വെള്ളിമാട്കുന്ന് നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സേനാംഗങ്ങള്‍ ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ചാണ് പുറത്തെടുത്തത്.

ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടരത്തെ തുടര്‍ന്ന് ബിയര്‍ കുപ്പികള്‍ പൊട്ടി റോഡില്‍ നിറഞ്ഞ ചില്ലുകള്‍ ഫയര്‍ഫോഴ്‌സ് നീക്കം ചെയ്തു.

Lorry carrying liquor to Beverage meets with accident; driver dies tragically

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും