Lorry falls into rock pool in Malappuram Athavanad SM ONLINE
Kerala

മലപ്പുറത്ത് ലോറി പാറക്കുളത്തില്‍ വീണ് അപകടം; ഒരാള്‍ കുടുങ്ങിക്കിടക്കുന്നു

നാട്ടുകാര്‍ രക്ഷപ്പെടുത്തിയ ലോറി ഡ്രൈവര്‍ ജാഫറിനെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. ക്ലീനര്‍ മുസ്തഫയാണ് ലോറിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: വളാഞ്ചേരിയ്ക്ക് സമീപം ലോറി ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അപകടം. ആതവനാട് ഊരോത്ത് പള്ളിയാലില്‍ ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് പേരാണ് ലോറിയില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരാളെ രക്ഷപ്പെടുത്തി. രണ്ടാമത്തെയാള്‍ ലോറിക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. കുളത്തില്‍ വീണ ലോറി പൂര്‍ണമായും മുങ്ങി.

നാട്ടുകാര്‍ രക്ഷപ്പെടുത്തിയ ലോറി ഡ്രൈവര്‍ ജാഫറിനെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. ക്ലീനര്‍ മുസ്തഫയാണ് ലോറിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്. ഫയര്‍ഫോഴ്‌സ്, പൊലീസ് നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ലോറിയുടെ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞതാകാമെന്നാണ് വിലയിരുത്തല്‍.

An accident occurred when a lorry fell into a water body in a quarry near Valanchery. The accident occurred at around 1 pm in Uroth Palliyal, Athavanad Malappuram.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ന് രാത്രിയോടെ ഇറാന്‍ അവസാനിക്കും'; ഭീഷണിയുമായി ട്രംപ്

ഹോര്‍മൂസ് തുറക്കാനുള്ള പ്രമേയം; പാകിസ്ഥാന്‍ വിട്ടുനിന്നു, വീറ്റോ ചെയ്ത് ചൈനയും റഷ്യയും

'പരാതി വ്യാജമെങ്കില്‍ ജയിച്ചാല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കും; എഐ ഓഡിയോ എങ്കില്‍ പൊലീസില്‍ പരാതി നല്‍കാത്തത് എന്ത്?'

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

വ്യാഴാഴ്ച അര്‍ധരാത്രി വരെ കണ്ണൂരില്‍ നിരോധനാജ്ഞ

SCROLL FOR NEXT