M M Mani 
Kerala

'പൊന്നേ മോനേ പോകരുതെടാ എന്ന് പറയാന്‍ കഴിയുമോ; ഇതില്‍ കൂടുതല്‍ സംഭാവനകള്‍ നല്‍കിയവര്‍ പോയിട്ട് പോലും പാര്‍ട്ടിക്ക് ഒരു പുല്ലും സംഭവിച്ചില്ല'

ഇതില്‍ കൂടുതല്‍ സംഭാവനകള്‍ നല്‍കിയവര്‍ പോയിട്ട് പോലും ഒരു പുല്ലും പാര്‍ട്ടിക്ക് സംഭവിച്ചിട്ടില്ലെന്ന് സിപിഎം നേതാവ് എം എം മണി

സമകാലിക മലയാളം ഡെസ്ക്

കട്ടപ്പന: ഇതില്‍ കൂടുതല്‍ സംഭാവനകള്‍ നല്‍കിയവര്‍ പോയിട്ട് പോലും ഒരു പുല്ലും പാര്‍ട്ടിക്ക് സംഭവിച്ചിട്ടില്ലെന്ന് സിപിഎം നേതാവ് എം എം മണി. മുതിര്‍ന്ന നേതാവ് ജി സുധാകരന്‍ പാര്‍ട്ടി വിട്ട് അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എം എം മണി.

'ജി സുധാകരന്‍ മത്സരിക്കുകയോ മത്സരിക്കാതിരിക്കുകയോ ചെയ്യുന്നത് അയാളുടെ വ്യക്തിപരമായ തീരുമാനമാണ്. എത്രയോ ബന്ധമുള്ളവര്‍ പാര്‍ട്ടിയില്‍ നിന്ന് വിട്ടുപോയിട്ടില്ലേ. ചിലരെ പുറത്താക്കേണ്ടി വന്നിട്ടില്ലേ. അതുകൊണ്ട് ഞങ്ങള്‍ക്ക് എന്നാ. പ്രസ്ഥാനം മുന്നോട്ടുപോകും. എംഎം മണി ഇതില്‍ നില്‍ക്കുമ്പോള്‍ വലിയ പുള്ളിയാണ്. ഇതില്‍ നിന്ന് വിട്ടുപോയാല്‍ ശൂ ആണ്. ഞാന്‍ പാര്‍ട്ടി വിടണമെന്ന് തീരുമാനിച്ചാല്‍ എന്നെ അനുനയിപ്പിക്കാന്‍ പറ്റുമോ. പോട്ടെയെന്ന് വെയ്ക്കും. അല്ലാതെ പൊന്നേ മോനേ പോകരുതെടാ എന്ന് പറയാന്‍ കഴിയുമോ'- എം എം മണി പരിഹസിച്ചു.

തന്റെ പിതാവിനെ വരെ അപമാനിച്ചു എന്ന ജി സുധാകരന്റെ ആരോപണം എം എം മണി തള്ളി. 'അങ്ങനെയൊന്നും നമ്മുടെ പാര്‍ട്ടിയുടെ ആളുകള്‍ ഒന്നും അയാളുടെ പിതാവിനെ വിളിച്ച് അസഭ്യം ഒന്നും പറയില്ല. അത് ഞങ്ങളുടെ സംസ്‌കാരമല്ല.ഞങ്ങള്‍ ചെയ്യുകയുമില്ല'- എം എം മണി പറഞ്ഞു.

m m mani reaction on G Sudhakaran leaving the party and contesting as an independent candidate in Ambalappuzha

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാര്‍ട്ടി അപമാനിച്ചു, അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കും: ജി സുധാകരന്‍

തൃശൂർ ചിമ്മിനിയിൽ കാട്ടാന ആക്രമണം; ഫോറസ്റ്റ് വാച്ചർ കൊല്ലപ്പെട്ടു

'കൊറിയൻ ഫുഡ് ആയിരുന്നു എന്റെ പ്രധാന പ്രശ്നം, ഷൂട്ടിങ് കഴിഞ്ഞപ്പോൾ വിത്ത്ഡ്രോവൽ സിൻഡ്രോം ഉണ്ടായി'; പ്രിയങ്ക മോഹൻ

മലപ്പുറം മൊറയൂരില്‍ ബസും കാറും കൂട്ടിയിടിച്ച് അപകടം, മൂന്ന് മരണം

'വീടിന് അടുത്തുള്ള കുട്ടികള്‍ കളിക്കാന്‍ പോലും എന്നെ കൂട്ടില്ലായിരുന്നു'; 'കുട്ടിയായിരിക്കാന്‍' സിനിമ ഉപേക്ഷിച്ച ഹരിമുരളി

SCROLL FOR NEXT