മുകേഷ് 
Kerala

'ഒരു നിരപരാധിയും ശിക്ഷിക്കപ്പെടാന്‍ പാടില്ല; ചിരിച്ചോണ്ട് നിന്നാല്‍ നിങ്ങള്‍ പറയും ബ..ബ.. ബ..അടിച്ചെന്ന്'

കോടതി വിധിയെ മാനിക്കാതിരിക്കാനാകുമോ? അങ്ങനെ ചെയ്തലുള്ള നിരവധി ഉദാഹരണങ്ങള്‍ നമ്മുടെ മുന്‍പില്‍ ഉണ്ടല്ലോ?'.

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി പകര്‍പ്പ് വന്ന ശേഷം പ്രതികരിക്കാമെന്ന് നടനും എംഎല്‍എയുമായ മുകേഷ്. അപ്പീല്‍ പോകാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ മാനിക്കുന്നുവെന്നും മുകേഷ് പറഞ്ഞു. വോട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു മുകേഷിന്റെ പ്രതികരണം.

'ഞാന്‍ ചിരിച്ചോണ്ട് നിന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ പറയും ബ..ബ.. ബ..അടിച്ചെന്ന്. ചിരിക്ക് ബ.. ബ.. എന്ന അര്‍ഥമുണ്ടെന്ന് ഇന്ത്യയില്‍ കേള്‍ക്കുന്നത് ആദ്യമായാണ്. വിധി പകര്‍പ്പ് കിട്ടിയ ശേഷമേ ഇക്കാര്യത്തില്‍ എന്തെങ്കിലും പറയാന്‍ പറ്റുകയുള്ളു. ദിലീപിനെ കുറ്റവിമുക്തനാക്കിയത് കോടതി വിധിയല്ലേ?. കോടതി വിധിയെ മാനിക്കാതിരിക്കാനാകുമോ? അങ്ങനെ ചെയ്തലുള്ള നിരവധി ഉദാഹരണങ്ങള്‍ നമ്മുടെ മുന്‍പില്‍ ഉണ്ടല്ലോ?'.

'വിധിയുമായി ബന്ധപ്പെട്ട് പറയാന്‍ ഞാന്‍ ബാധ്യസ്ഥനല്ല. അതെല്ലാം സര്‍ക്കാര്‍ തന്നെ വ്യക്തമായി പറയുന്നുണ്ട്. എന്നെ ഒന്നും എല്‍പ്പിച്ചിട്ടില്ല. ചിലരുടെ വ്യൂപോയിന്റില്‍ നോക്കുമ്പോള്‍ വിധി അവര്‍ക്ക് സന്തോഷമായിരിക്കും. മറ്റുള്ളവര്‍ക്ക് നിരാശയായിരിക്കും. വിധി പകര്‍പ്പ് വായിച്ചതിന് ശേഷം ഇതിനകത്ത് എത്രമാത്രം അയാളുടെ പങ്ക് ഉണ്ടായിരുന്നോ ഇല്ലായിരുന്നോ, എവിടെയാണോ തെളിയിക്കേണ്ടതെന്നും ഇതൊന്നും തനിക്ക് അറിയില്ല.സിനിമാസംഘടനയില്‍ ഇപ്പോള്‍ താന്‍ ഒരംഗം മാത്രമാണ്. പ്രധാനഭാരവാഹി അല്ല. അവരുടെ തീരുമാനം അവര്‍ പറയട്ടെ. അപ്പീല്‍ പോകണമെന്നത് സര്‍ക്കാരിന്റെ തീരുമാനമാണെങ്കില്‍ അതിനൊപ്പം നില്‍ക്കണം. ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാന്‍ പാടില്ല' ദിലീപ് പറഞ്ഞു

M Mukesh MLA reaction on actress assault case verdict

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മാരുതി 800ല്‍ തുടങ്ങി 'റോള്‍സ് റോയ്‌സി'ന്റെ വമ്പന്‍നിര; റിയല്‍ എസ്റ്റേറ്റിലൂടെ ശതകോടീശ്വരന്‍; ആരാണ് സിജെ റോയ്?

ഇന്ത്യ - ന്യൂസിലന്‍ഡ് ടി20; നാളെ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

സ്ലൊവാക്യയിൽ ഹോട്ടൽ വ്യവസായത്തിൽ 100 ഒഴിവുകൾ, പത്താംക്ലാസ്, ഹയർസെക്കൻഡറി യോഗ്യതയുള്ളവർക്ക് ജോലി; ഒഡേപെക് വഴി അപേക്ഷിക്കാം

'ഓസീസ് ബി ടീമിനെ ഒരു മത്സരത്തിൽ തോൽപ്പിച്ചു, അതിനാണ് ഈ ബിൽഡ് അപ്പ്'! പാക് പ്രധാനമന്ത്രിയെ പരിഹസിച്ച് മുൻ ഇന്ത്യൻ താരം

'ഐസ്' അല്ല, പാസ്‌പോര്‍ട്ട് 'ചൂടോടെ' ഉണ്ട്! 'ഐസിസി... ലോകകപ്പിൽ സീറ്റുണ്ടോ?'; പാകിസ്ഥാനെ 'ട്രോളി' ക്രിക്കറ്റ് ഉഗാണ്ടയും

SCROLL FOR NEXT