എം മുകുന്ദനുമായുള്ള ദീര്‍ഘ സംഭാഷണം മലയാളം വാരിക ഓണപ്പതിപ്പില്‍ 
Kerala

മൂന്നാം വട്ടവും ഇടതുപക്ഷം ജയിക്കും, മുഖ്യമന്ത്രി ആരായിരിക്കുമെന്നറിയാമോ?; എം മുകുന്ദനുമായി ദീര്‍ഘ സംഭാഷണം

Author : സമകാലിക മലയാളം ഡെസ്ക്

''കേരളത്തില്‍ 2026ല്‍ നടക്കാന്‍ പോവുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ജയിക്കുമോ?'' പ്രവാചകനായ നോസ്ട്രാഡമസിനോട് ഇങ്ങനെയൊരു ചോദ്യം ചോദിച്ചതിന്റെ അനുഭവം പങ്കുവയ്ക്കുകയാണ്, എം മുകുന്ദന്‍. യുഡിഎഫ് നൂറു സീറ്റു നേടി വമ്പിച്ച ജയം നേടുമെന്ന മറുപടി പ്രതീക്ഷിച്ചു നിന്ന തനിക്ക്് 'ജയിക്കും' എന്ന മറുപടിയാണ് ലഭിച്ചതെന്ന് മുകുന്ദന്‍ പറയുന്നു. സമകാലിക മലയാളം വാരിക ഓണപ്പതിപ്പിലെ ദീര്‍ഘ സംഭാഷണത്തിലാണ്, മുകുന്ദന്‍ രസകരമായ സാങ്കല്‍പ്പിക അനുഭവം പങ്കുവയ്ക്കുന്നത്.

മുകുന്ദന്‍ പറയുന്നത് ഇങ്ങനെ: ''കോര്‍ദലിയെ ദേവാലയത്തിന്റെ ഉള്ളില്‍ ചുമരിനോട് ചേര്‍ന്ന് ഇടതുവശത്താണ് ശവകുടീരം നിലകൊള്ളുന്നത്. അവിടെ ചെന്നു നിന്ന് ഞാന്‍ ആദരവുകള്‍ അര്‍പ്പിച്ചു. അതിനു ശേഷം ഞാന്‍ ചോദിച്ചു.

'' കേരളത്തില്‍ 2026ല്‍ നടക്കാന്‍ പോവുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ജയിക്കുമോ?''

ജയിക്കും.

ഇടതുപക്ഷം മൂന്നാമതൊരു വട്ടം കൂടിയോ? അതു കേട്ട് എന്റെ മനസ്സ് കുളിര്‍ത്തു. യുഡിഎഫ് നൂറു സീറ്റ് നേടി വമ്പിച്ച വിജയം കൈവരിക്കുമെന്ന മറുപടിയാണ് പ്രവാചകനില്‍നിന്നു ഞാന്‍ പ്രതീക്ഷിച്ചത്.

എങ്കില്‍ ആരായിരിക്കും ഇടതു സര്‍ക്കാരിന്റെ മുഖ്യമന്ത്രി?

മു.. പ്രവാചകന്‍ പറഞ്ഞു.

മു? അതാരാണ്?

മ... മ..

ഒന്നു തെളിച്ചു പറയൂ, അമ്മാവാ

രു.. രു.. മ... മ... മു...

ഇതെന്താണ്? പ്രശ്‌നോത്തരിയോ?

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഞാന്‍ ചോദ്യം ആവര്‍ത്തിച്ചെങ്കിലും പ്രവാചകന്റെ തൊണ്ടയില്‍നിന്നു ശബ്ദം പുറത്തുവന്നില്ല. അദ്ദേഹം നിശബ്ദനായി. പ്രവാചകന്മാര്‍ക്കു ഭാഷ പോലും നിഷേധിക്കപ്പെടുകയാണോ?

വിശ്വാസം, എഴുത്ത്, എഴുത്തുകാര്‍, രാഷ്ട്രീയം എന്നിങ്ങനെ വിശാലമായ ഒരുപിടി വിഷയങ്ങളില്‍ എം മുകുന്ദന്‍ മറയില്ലാതെ താഹാ മാടായിയുമായി സംസാരിക്കുന്ന ദീര്‍ഘ സംഭാഷണം മലയാളം വാരിക ഓണപ്പതിപ്പില്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം