എം രാജഗോപാല്‍ 
Kerala

എം രാജഗോപാല്‍ സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറി

ജില്ലാ കമ്മിറ്റിയില്‍ ഒമ്പത് പുതുമുഖങ്ങള്‍ ഇടംപിടിച്ചു. ഏഴുപേരെ ഒഴിവാക്കി

Author : സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: എം രാജഗോപാല്‍ സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറി. 36 അംഗ ജില്ലാ കമ്മിറ്റിയെയും ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റിയില്‍ ഒമ്പത് പുതുമുഖങ്ങള്‍ ഇടംപിടിച്ചു. ഏഴുപേരെ ഒഴിവാക്കി. തൃക്കരിപ്പൂര്‍ എംഎല്‍എയാണ് ജില്ലാ സെക്രട്ടറിയായ രാജഗോപാല്‍. കയ്യൂർ സ്വദേശിയാണ്.

ബാലസംഘത്തിലൂടെയാണ് രാജഗോപാല്‍ പൊതുപ്രവര്‍ത്തനരംഗത്തേക്കെത്തുന്നത്. 2016 മുതല്‍ എംഎല്‍എയാണ്. ചരിത്രത്തിലും ധനതത്വശാസ്ത്രത്തിലും ബിരുദധാരിയാണ്. 2000-2005 കാലയളവിൽ കയ്യൂർ ചീമേനി പഞ്ചായത്ത് പ്രസിഡൻ്റായി പ്രവർത്തിച്ചിട്ടുണ്ട്.

എസ്എഫ്ഐ അഭിവക്ത നീലേശ്വരം ഏരിയാ പ്രസിഡൻ്റ്, അവിഭക്ത കണ്ണൂർ ജില്ലാ ജോയിന്റ് സെക്രട്ടറി, കാസർകോട് ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി, എസ്എഫ്ഐ കേന്ദ്രകമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സിഐടിയു ജില്ലാ സെക്രട്ടറി, സിപിഎം ബേഡകം ഏരിയാ സെക്രട്ടറി എന്നീ ചുമതലകളും നിർവഹിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

'ട്വന്റി-20 സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല; ആ വിഷമം ഇന്നുമുണ്ട്'; കാരണം തുറന്നു പറഞ്ഞ് നന്ദു

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ

മീൻ പിടിക്കുന്ന വിഡിയോകളിലൂടെ വൈറൽ; യൂട്യൂബർ തംബുരു മരിച്ച നിലയിൽ

തൃശൂരിലെ സർക്കാർ സ്ഥാപനങ്ങളിൽ അവസരം; വനിതാ സെക്യൂരിറ്റി മുതൽ നഴ്‌സ് വരെ ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം !