M Swaraj  Facebook
Kerala

'കള്ളന്‍ വിജയന്‍ എന്നൊരു ലേഖനമോ വാര്‍ത്തയോ ദേശാഭിമാനിയില്‍ ഇല്ല, എല്ലാം ഊഹാപോഹം'; കാരണം വ്യക്തമാക്കി എം സ്വരാജ്

ദേശാഭിമാനിയുടെ ഒരു യൂണിറ്റില്‍ പത്രം അച്ചടിക്കുന്നത് ഒരു സ്വകാര്യ പ്രസ്സില്‍ നിന്നാണ്. ആ പ്രസ്സിലെ യന്ത്രത്തകരാറുള്ളതുകൊണ്ട് കഴിഞ്ഞ രണ്ട് ദിവസമായി തൊട്ടടുത്ത ജില്ലയിലെ യൂണിറ്റില്‍ നിന്നാണ് പത്രം ഒരുമിച്ച് അച്ചടിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

തിരുവനന്തപുരം: യന്ത്രത്തകരാര്‍ കാരണമാണ് വാരാന്തപ്പതിപ്പിന്റെ അച്ചടി പൂര്‍ത്തിയാകാത്തതെന്ന് ദേശാഭിമാനി റെസിഡന്റ് എഡിറ്റര്‍ എം സ്വരാജ്. പ്രചരിക്കുന്നതെല്ലാം വസ്തുതാ വിരുദ്ധമായ വാര്‍ത്തകളാണെന്നും അദ്ദേഹം പറഞ്ഞു. ദേശാഭിമാനിയുടെ ഒരു യൂണിറ്റില്‍ പത്രം അച്ചടിക്കുന്നത് ഒരു സ്വകാര്യ പ്രസ്സില്‍ നിന്നാണ്. ആ പ്രസ്സിലെ യന്ത്രത്തകരാറുള്ളതുകൊണ്ട് കഴിഞ്ഞ രണ്ട് ദിവസമായി തൊട്ടടുത്ത ജില്ലയിലെ യൂണിറ്റില്‍ നിന്നാണ് പത്രം ഒരുമിച്ച് അച്ചടിക്കുന്നത്. അതുകൊണ്ട് സമയബന്ധിതമായി അച്ചടി പൂര്‍ത്തിയാക്കാനും മറ്റും തടസ്സം നേരിട്ടു. അതുകൊണ്ടാണ് ഞായറാഴ്ചത്തെ വരാന്തപ്പതിപ്പ് തിങ്കളാഴ്ച വിതരണം ചെയ്യാമെന്ന് തീരുമാനിച്ചത്. സാങ്കേതിക പ്രശ്‌നം എന്ന് എഡിറ്റോറിയല്‍ ടീം ഇന്ന് നല്‍കിയ അറിയിപ്പ് ഇതാണ്.

വിഎസ് അനുസ്മരണമുള്ള വാരാന്ത്യപതിപ്പ് ഒഴിവാക്കിയതെന്ന് വാര്‍ത്ത അടിസ്ഥാന രഹിതമാണ്. ഇരുപത്തിയൊന്നാം തീയതി വിഎസിന്റെ അനുസ്മരണ സംബന്ധിയായ പ്രത്യേക പേജുണ്ടാവും. നാല് പേജുള്ള ഞായറാഴ്ച പതിപ്പിന്റെ ആദ്യ പേജിലാണ് കെ സുധാകരന്റെ വിഎസ്സിനെ കുറിച്ചുള്ള അനുസ്മരണമുള്ളത്. അവസാന പേജിലും അതുതന്നെയാണ്. അതല്ലാതെ പ്രചരിക്കുന്നതെല്ലാം തെറ്റാണ്. വിഎസ്സിനെ ഇതിലേക്ക് വലിച്ചിഴച്ചത് അനുചിതമാണ്. 'കള്ളന്‍ വിജയന്‍' എന്നൊരു ലേഖനമോ വാര്‍ത്തയോ വാരാന്ത്യ പതിപ്പില്‍ ഇല്ല. ഇതൊക്കെ ഊഹാപോഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ ഞായറാഴ്ച്ചകളിലും ദേശാഭിമാനി വാരാന്തപ്പതിപ്പ് ഇറങ്ങാറുണ്ട്. എന്നാല്‍ ഇന്നത്തെ പത്രത്തോടൊപ്പം അതുണ്ടായില്ല. സാങ്കേതിക പിഴവ് മൂലം വാരാന്തപ്പതിപ്പ് ഇല്ലെന്നും പത്രത്തില്‍ അറിയിപ്പ് നല്‍കുകയായിരുന്നു. 'കള്ളന്‍ വിജയന്‍' എന്ന പേരിലുള്ള നാടക നിരൂപണം ഉള്‍പ്പെട്ടതാണ് അവസാന നിമിഷം വാരാന്തപതിപ്പ് പിന്‍വലിച്ചതിന് പിന്നിലെ കാരണമെന്നായിരുന്നു സൂചനകള്‍. ഇത് വാര്‍ത്തയായതിനെത്തുടര്‍ന്നാണ് സ്വരാജിന്റെ പ്രതികരണം.

'There is no article or news report titled "Kallan Vijayan" in Deshabhimani, it's all speculation'; M Swaraj clarifies the reason

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുക്രൈയ്‌നില്‍ കപ്പലിനു നേരെ റഷ്യന്‍ ആക്രമണം; മലയാളി ഉള്‍പ്പെടെ നാല് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു

'കിട്ടുന്ന വിമാനത്തില്‍ ഉടന്‍ നാട്ടിലേക്ക് മടങ്ങണം'; ഇറാനിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് നിര്‍ദേശം

തൃശ്ശൂര്‍ പീച്ചിയില്‍ നേരിയ ഭൂചലനം; പ്രകമ്പനം അനുഭവപ്പെട്ടതായി നാട്ടുകാര്‍

റഷ്യന്‍ ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു, പ്ലീഡര്‍ നിയമന വിവാദത്തില്‍ മുഖ്യമന്ത്രിയെ കണ്ട് അലോഷ്യസ് സേവ്യര്‍, ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'അറസ്റ്റില്‍ നടപടിക്രമം പാലിച്ചില്ല'; ഡോ. റാമിനെ വിട്ടയച്ച് കോടതി, പിന്നാലെ കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്