Madrasa teacher arrested for sexually assaulting 11-year-old girl പ്രതീകാത്മക ചിത്രം
Kerala

11കാരിക്ക് നേരെ ലൈംഗികാതിക്രമം, മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

കാരയ്ക്കാമല കാരാട്ടുകുന്ന് സ്വദേശി മേലേപ്പാട് തൊടിയില്‍ മുഹമ്മദ് ഷഫീഖ് (32) ആണ് അറസ്റ്റിലായത്.

സമകാലിക മലയാളം ഡെസ്ക്

വയനാട്: തിരുനെല്ലിയില്‍ പതിനൊന്ന് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. കാരയ്ക്കാമല കാരാട്ടുകുന്ന് സ്വദേശി മേലേപ്പാട് തൊടിയില്‍ മുഹമ്മദ് ഷഫീഖ് (32) ആണ് അറസ്റ്റിലായത്. തിരുനെല്ലി പൊലീസാണ് പ്രതിയെ പിടികൂടിയത്.

പൊലീസ് ഏറെ നാളായി പ്രതിയെ നിരീക്ഷിച്ചുവരികയായിരുന്നു. വിശദമായ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ പിടിയിലായതെന്ന് പൊലീസ് വ്യക്തമാക്കി.

ഇയാള്‍ക്കെതിരെ നേരത്തെയും സമാനമായ ലൈംഗിക അതിക്രമ പരാതികള്‍ ഉയര്‍ന്നിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Madrasa teacher arrested for sexually assaulting 11-year-old girl in Thirunelli, Wayanad.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രതിസന്ധിക്കിടെ ആശ്വാസം; ഹോര്‍മൂസ് കടലിടുക്കിലൂടെ രണ്ട് ഇന്ത്യന്‍ എണ്ണ കപ്പലുകള്‍ക്ക് കടന്നുപോകാന്‍ ഇറാന്റെ അനുമതി

'സെറ്റിൽ വഴക്ക് കൂടാറില്ല; സംവിധായകൻ പറയുന്നത് കേൾക്കുന്ന നടനാണ് ഞാൻ'

സേഫ്റ്റി പിന്നിലെ ദ്വാരം എന്തിന്?

ഉയര്‍ന്ന താരിഫ് ചുമത്താന്‍ പുതിയ തന്ത്രമോ?; ഇന്ത്യ അടക്കം 16 രാജ്യങ്ങള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് അമേരിക്ക

'മനുഷ്യന്റെ കഥ എല്ലായിടത്തും ഒന്നാണെടാ...'; കോട്ടപ്പള്ളി പറഞ്ഞത് തമാശയല്ല! ഗ്യാസ് ക്ഷാമത്തിനിടെ ചര്‍ച്ചയായി സന്ദേശം

SCROLL FOR NEXT