പ്രതീകാത്മ ചിത്രം 
Kerala

'മാജിക് മഷ്‌റൂം നിരോധിത ലഹരി വസ്തുവല്ല, സ്വാഭാവിക ഫം​ഗസ് മാത്രം'; ഹൈക്കോടതി

പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മാജിക് മഷ്‌റൂം നിരോധിത ലഹരി വസ്തുവല്ലെന്ന് കേരള ഹൈക്കോടതി. മഷ്റൂം സ്വാഭാവികമായി ഉണ്ടാകുന്ന ഒരു ഫം​ഗസ് മാത്രമെന്ന് കോടതി ചൂണ്ടിക്കാട്ടി. ലഹരി കേസില്‍ അറസ്റ്റിലായ പ്രതിയെ വെറുതെ വിട്ടുകൊണ്ടുള്ള വിധിയിലാണ് കോടതിയുടെ നിരീക്ഷണം. ഷെഡ്യൂളില്‍ ഉള്‍പ്പെടുന്ന ലഹരിപദാര്‍ഥമല്ല മാജിക് മഷ്‌റൂം എന്നാണ് കോടതി വ്യക്തമാക്കിയത്.

സയീദി മൊസ്‌ദേ ഇഹ്‌സാനും കര്‍ണാടക സര്‍ക്കാരും തമ്മിലുള്ള കേസിലെ കര്‍ണാടക ഹൈക്കോടതിയുയെയും എസ് മോഹനും തമിഴ്‌നാട് സര്‍ക്കാരും തമ്മിലുള്ള കേസിലെ മദ്രാസ് ഹൈക്കോടതിയുടെയും വിധികള്‍ പരാമര്‍ശിച്ചു കൊണ്ടായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

ലഹരി കേസില്‍ 90 ദിവസമായി ജയിലില്‍ കഴിയുന്ന കര്‍ണാടക സ്വദേശിയുടെ കേസ് പരിഗണിച്ചുകൊണ്ട് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണനാണ് ഇക്കാര്യം പറഞ്ഞത്. പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 226 ഗ്രാം മാജിക് മഷ്‌റൂമും 50 ഗ്രാം മാജിക് മഷ്‌റൂം ക്യാപ്‌സൂളുകളുമാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തിരുന്നത്. 2024 ഒക്ടോബറിലാണ് കേസില്‍ പ്രതി അറസ്റ്റിലായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT