മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് ഫയൽ/ പിടിഐ
Kerala

മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന്; കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളും പ്രഖ്യാപിച്ചേക്കും

മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് 3.30ന് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകള്‍ കൂടി പ്രഖ്യാപിക്കുമോ എന്ന ആകാംക്ഷയിലാണ് കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍.

മഹാരാഷ്ട്രയില്‍ നവംബര്‍ 26നാണ് നിലവിലെ നിയമസഭയുടെ കാലാവധി പൂര്‍ത്തിയാകുന്നത്.ഝാര്‍ഖണ്ഡ് നിയമസഭയുടെ കാലാവധി ജനുവരി അഞ്ചിന് അവസാനിക്കും. ഇരു സംസ്ഥാനങ്ങളിലെയും നിയമസഭ തെരഞ്ഞെടുപ്പ് ഒരുമിച്ച് നടത്താാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതോടൊപ്പം കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് തീയതികള്‍ കൂടി പ്രഖ്യാപിക്കുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്.

ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലേക്കും വയനാട് ലോക്‌സഭ മണ്ഡലത്തിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടത്. ചേലക്കര എംഎല്‍എയായിരുന്ന മുന്‍ മന്ത്രി കെ എസ് രാധാകൃഷ്ണന്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് ചേലക്കരയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. പാലക്കാട് എംഎല്‍എയായിരുന്ന ഷാഫി പറമ്പിലും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് പാലക്കാടും ഉപതെരഞ്ഞെടുപ്പിന് വേദിയായത്. രണ്ടിടത്ത് നിന്ന് മത്സരിച്ച് ജയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് ഒഴിഞ്ഞതിനെ തുടര്‍ന്നാണ് വയനാട് മത്സരം വന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വന്ദേമാതരം മുഴുവനായി ആലപിക്കണോ?, കേന്ദ്ര നിയമം എന്താണ്?, വിവാദത്തില്‍ ചര്‍ച്ചകള്‍ സജീവം

'ഷാജിക്ക.... 9 മ്മക്ക് വേണ്ടാട്ടോ...'; കെ എം ഷാജിയോട് വാഹനം മാറ്റണമെന്ന് ലീഗ് പ്രവര്‍ത്തകര്‍

പ്രതിപക്ഷ നേതാവായശേഷം പിണറായി വിജയന്‍ ആദ്യമായി കണ്ണൂരില്‍; വിമാനത്താവളത്തില്‍ ഉജ്ജ്വല സ്വീകരണം

'ഷോര്‍ട്ട് സര്‍ക്യൂട്ടല്ല, ഇന്ധന ടാങ്കിന്റെ തകരാറുമല്ല'; സോനയുടെ മരണം ആസൂത്രിതമോ? ദുരൂഹത

വിഡിഎസ് സര്‍ക്കാര്‍ അധികാരത്തില്‍, സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര, ആശവര്‍ക്കര്‍മാരുടെ ഓണറേറിയം കൂട്ടി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT