പ്രതീകാത്മക ചിത്രം 
Kerala

ആന കടിച്ചു; പാപ്പാന്റെ വിരല്‍ അറ്റുപോയി

രണ്ടു മാസം മുന്‍പ് തള്ളയാന ചരിഞ്ഞതിനെത്തുടര്‍ന്നാണ് കുട്ടിയാനയെ പരിപാലനകേന്ദ്രത്തില്‍ കൊണ്ടുവന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആന കടിച്ചതിനെത്തുടര്‍ന്ന് പാപ്പാന്റെ വിരല്‍ അറ്റുപോയി. കോട്ടൂര്‍ ആന പരിപാലന കേന്ദ്രത്തില്‍ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. കുട്ടിയാനയ്ക്ക് മരുന്ന് കൊടുക്കുന്നതിനിടെയാണ് പാപ്പാനു കടിയേറ്റത്. 

കുട്ടിയാനയുടെ കടിയേറ്റ് പാപ്പാന്‍ പുഷ്‌കരന്‍ പിള്ളയുടെ ഒരു വിരല്‍ അറ്റുപോകുകയും, മറ്റൊരു വിരലിനു ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. കോട്ടൂര്‍ വനത്തില്‍ നിന്ന് ആന പരിപാലന കേന്ദ്രത്തിലെത്തിച്ച ആരണ്യ എന്ന കുട്ടിയാനയാണ് കടിച്ചത്. 

രണ്ടു മാസം മുന്‍പ് തള്ളയാന ചരിഞ്ഞതിനെത്തുടര്‍ന്നാണ് കുട്ടിയാനയെ പരിപാലനകേന്ദ്രത്തില്‍ കൊണ്ടുവന്നത്. മരുന്ന് കൊടുക്കുന്നതിനിടെ, കൂടിനു സമീപത്തെ മണ്ണുമാന്തി യന്ത്രം സ്റ്റാര്‍ട്ട് ചെയ്തതോടെ കുട്ടിയാന കയ്യില്‍ കടിക്കുകയായിരുന്നു എന്ന് പുഷ്‌കരന്‍ പിള്ള പറഞ്ഞു. 

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരു വിരല്‍ തുന്നിച്ചേര്‍ക്കാന്‍ കഴിയാത്ത വിധം ചതഞ്ഞു വേര്‍പെട്ട നിലയിലായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പുനഃപരീക്ഷ: ഇന്ത്യയില്‍ ടെലിഗ്രാം നിരോധിച്ചു

'ഔചിത്യം പാലിക്കണമായിരുന്നു'; തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എംഎ ബേബി

'ശ്രീലേഖയുടെ ചെറുകഥയും ദൃഢവും തമ്മില്‍ ഒരു ബന്ധവുമില്ല'; മോഷണ ആരോപണം നിഷേധിച്ച് സംവിധായകന്‍

20 വര്‍ഷങ്ങള്‍, അണ്ണാ ഹസാരെ ഉള്‍പ്പെടെ128 സാക്ഷികള്‍: കോണ്‍ഗ്രസ് നേതാവ് പവന്‍രാജെയുടെ കൊലപാതകക്കേസില്‍ വിധി ഇന്ന്

'പണി' അറിയാത്ത ഒരു 'പണിക്കാരൻ'; സ്പെയിനിന്റെ പ്രധാന സ്ട്രൈക്കർ ആദ്യ 30 മിനിറ്റിൽ പന്ത് തൊട്ടതേ ഇല്ല!

SCROLL FOR NEXT